പത്തനംതിട്ട: നഗരത്തിലെ വ്യാപാരികൾക്ക് പൊലീസ് അമിത പിഴനൽകി ബുദ്ധിമുട്ടിക്കുന്നതായി പരാതി. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളും സമയക്രമീകരണങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ രാത്രി ഏഴു കഴിഞ്ഞ് അഞ്ചോ പത്തോ മിനിറ്റ് വൈകിയാൽപോലും 10,000 രൂപ മുതൽ 20,000 വരെ പിഴ എഴുതിനൽകുകയാണെന്ന് വ്യാപാരികൾ പറയുന്നു.
ചൊവ്വാഴ്ച നഗരത്തിലെ തുണി വ്യാപാരി ഏഴുമണിക്ക് സ്ഥാപനത്തിെൻറ ലൈറ്റ് അണച്ച് പുറത്തിരുന്ന സാധനങ്ങൾ മാറ്റുമ്പോഴാണ് സമയക്രമീകരണം പാലിച്ചില്ലെന്ന് ആരോപിച്ച് കേസെടുത്തത്.
മാന്ദ്യം തുടരുന്ന സമയത്ത് പൊലീസിെൻറ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ദ്രോഹ നടപടി തുടർന്നാൽ സ്ഥാപനങ്ങൾ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂനിറ്റ് പ്രസിഡൻറ് അബ്ദുൾ റഹീം മക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.