പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചു. കാറിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഫയർ ഫോഴ്സ് തീയണച്ചു. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണം ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നു. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. തിരുവല്ല വേളൂർ- മുണ്ടകം റോഡിലാണ് അപകടം. വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. അപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.