പത്തനംതിട്ട: ജില്ലയിൽ യു.ഡി.എഫിന് പാളിച്ച തുടങ്ങിയത് സ്ഥാനാർഥി നിർണയം മുതൽ. തദ്ദേശ തെരെഞ്ഞടുപ്പിലെ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് വിജയസാധ്യതക്ക് പ്രാധാന്യം നൽകുമെന്ന് കരുതിയെങ്കിലും അതുണ്ടായിെല്ലന്ന കുറ്റെപ്പടുത്തലുകൾ വ്യാപകമായി ഉയർന്നുകഴിഞ്ഞു. താഴെത്തട്ടിൽ പ്രവർത്തകർ രംഗത്തിറങ്ങാത്തതും തിരിച്ചടിയായി. ബൂത്തുതലത്തിൽ ഏറെക്കാലമായി യു.ഡി.എഫ് പ്രർത്തനങ്ങൾ നിർജീവമാണ്.
തിരുവല്ല, റാന്നി, ആറന്മുള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴേ വിജയത്തിൽ പ്രവർത്തകർ സംശയം പ്രകടിപ്പിച്ചിരുന്നു. ജില്ലയിൽ അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങളിൽ സംഘടന പ്രവർത്തനം നിർജീവമാണ്. കോൺഗ്രസിന് നിർണായകമായ തെരെഞ്ഞടുപ്പായിരുെന്നങ്കിലും സ്ഥാനാർഥി നിർണയത്തിൽ പ്രാധാന്യം വിജയസാധ്യതയെക്കാൾ ഗ്രൂപ്പ് പ്രാതിനിധ്യത്തിനായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കെപ്പടുന്നു.
കോൺഗ്രസിെൻറ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയിൽ പ്രവർത്തകർ കുറ്റെപ്പടുത്തുന്നത് ഉമ്മൻ ചാണ്ടിയെയാണ്. തിരുവല്ലയിൽ ജോസഫ് എം. പുതുശേരിയല്ല യു.ഡി.എഫ് സ്ഥാനാർഥിയെന്ന് അറിഞ്ഞപ്പോഴെ എൽ.ഡി.എഫ് വിജയം ഉറപ്പിച്ചു. ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ നിർണായക നിലപാടെടുത്തത് ഉമ്മൻ ചാണ്ടിയായിരുന്നു. റാന്നിയിൽ ജില്ല പഞ്ചായത്ത് മുൻ ൈവസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂരിനാണ് വിജയസാധ്യതയെന്ന് ചൂണ്ടിക്കാണിക്കെപ്പട്ടിരുന്നു. അദ്ദേഹം ഐ വിഭാഗമായതിനാൽ തഴഞ്ഞത് ഉമ്മൻ ചാണ്ടിയാണെന്ന് പ്രവർത്തകർ പറയുന്നു.
ആറന്മുളയിൽ പി. മോഹൻ രാജിെൻറയും രാഹുൽ മാങ്കൂട്ടത്തിലിെനയും തഴഞ്ഞതിനും പ്രവർത്തകർ പഴിക്കുന്നത് ഉമ്മൻ ചാണ്ടിയെയാണ്. രാഹുൽ ഐ വിഭാഗമായതാണ് തഴയപ്പെടാൻ കാരണമായത്. മോഹൻ രാജ് എ വിഭാഗമായിട്ടും അദ്ദേഹത്തിെൻറ പേരും വെട്ടുകയായിരുന്നത്രേ. ഇവരിൽ ഒരാളായിരുന്നു സ്ഥാനാർഥിയെങ്കിൽ ആറന്മുളയിൽ മെച്ചെപ്പട്ട പ്രവർത്തനം നടക്കുമായിരുന്നുവെന്ന് പ്രവർത്തകർ പറയുന്നു.
ഒരുകാലത്ത് യു.ഡി.എഫിെൻറ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിച്ചിരുന്ന ജില്ലയായിരുന്നു പത്തനംതിട്ട. പരാജയങ്ങൾ തുടരെ ഏറ്റുവാങ്ങുമ്പോഴും തിരുത്തൽ നടപടികൾ ഉണ്ടാകുന്നില്ല.
ജനകീയരായ ആരും ഡി.സി.സി നേതൃത്വത്തിൽ ഇല്ല എന്നതും കുറെനാളായി ഉയരുന്ന വിമർശനമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തിലേക്ക് ഉൾപ്പെടെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഡി.സി.സി നേതൃത്വത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സീറ്റുകൾ ഓരോ ഗ്രൂപ്പുകൾക്കായി വീതംവെച്ച് നൽകുകയായിരുന്നു. സീറ്റ് കച്ചവടംതന്നെ നടന്നതായും ആക്ഷേപം ഉയർന്നിരുന്നു.
സംഘടനയെ ചലനാത്മകമാക്കുന്ന ഒരു പ്രവർത്തനവും നടക്കാറില്ല. ജില്ല നേതാക്കൾക്ക് താഴെത്തട്ടിലുള്ള പ്രവർത്തകരുമായി ഒരു അടുപ്പവുമില്ല. മണ്ഡലം, ബൂത്തുതല കമ്മിറ്റികളിൽ ഡി.സി.സിതലത്തിൽനിന്ന് ചുമതലപ്പെട്ടവർ ആരും പങ്കെടുക്കാറില്ല. ജില്ലയിൽ എവിെടയും കാര്യക്ഷമമായ ബൂത്തുകമ്മിറ്റികൾ ഇല്ലാത്ത നിലയാണെന്ന് പ്രവർത്തകർ പറയുന്നു. തെരെഞ്ഞടുപ്പ് പ്രവർത്തനത്തിൽ പ്രധാന പങ്ക് ബൂത്തു കമ്മിറ്റികൾക്കാണ്. യു.ഡി.എഫ് വാർഡ് അംഗങ്ങളുള്ള ബൂത്തുകളിൽപോലും യു.ഡി.എഫിെൻറ ആരും എത്തിയിെല്ലന്ന് വോട്ടർമാർ പറയുന്നു.
ഇത്തവണ ജില്ലയിൽ മൂന്ന് സീറ്റെങ്കിലും കിട്ടുമെന്ന് ജില്ല നേതൃത്വം കണക്കുകൂട്ടിയിരുന്നതാണ്. ഇപ്പോൾ വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.