പത്തനംതിട്ട: ബുധനാഴ്ച രാവിലെ മുതല്‍ നടത്തിയ വിജിലന്‍സിെൻറ ഓപറേഷന് ‘ഓവര്‍ലോഡ്- 2’ മിന്നല്‍ പരിശോധനയില്‍ ജില്ലയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. വിവിധയിടങ്ങളില്‍നിന്നായി അമിതഭാരം കയറ്റിയ 43 വാഹനവും ജി.എസ്.ടി വെട്ടിപ്പ് നടത്തിയ മൂന്ന് വാഹനവും പിടിച്ചെടുത്തു. സംസ്ഥാനത്ത് ഏറ്റവുമധികം വാഹനങ്ങള്‍ പിടിച്ചെടുത്തതും പിഴ ഈടാക്കിയതും പത്തനംതിട്ട ജില്ലയില്‍നിന്നാണ്. ജില്ലയില്‍ 9,94,500 രൂപയാണ് പിഴ ഈടാക്കിയത്. അമിതഭാരം കയറ്റി കൊണ്ടുപോകുന്നതിന് മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, മൈനിങ് ആന്‍ഡ് ജിയോളജി, ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി ലഭിക്കുന്നതായ തെളിവുകള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഏജന്റുമാര്‍ ഗൂഗിള്‍ പേ അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴി ലഭിക്കുന്ന മാസപ്പടി തുക പണമാക്കി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതായ രഹസ്യവിവരം ലഭിച്ചു.
ജില്ലയില്‍ കരിങ്കല്‍ ക്വാറികളില്‍നിന്നും ക്വാറി ഉല്പന്നങ്ങള് പല ലോറി ഉടമകളും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നല്കുന്ന ഒരു പാസ് ഉപയോഗിച്ച് നിരവധി ലോഡുകള്‍ കടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഏഴുമുതലായിരുന്നു മിന്നല്‍ പരിശോധന. ജി.എസ്.ടി, റോയല്‍റ്റി ഇനങ്ങളില്‍ മാത്രം സര്‍ക്കാറിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ദിനംപ്രതി സംഭവിക്കുന്ന സാഹചര്യത്തിലായിരുന്നു വിജിലന്‍സ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.