പട്ടികജാതി ഭവന പദ്ധതി: ഗോ​ത്രവർഗ കമീഷൻ റിപ്പോർട്ട്​ തേടി

തൃശൂർ: പട്ടികജാതി വിഭാഗങ്ങളുടെ ഭവന നിർമാണം ലൈഫ്​ പദ്ധതിയിൽനിന്ന്​ മാറ്റി പട്ടികജാതി വികസന വകുപ്പിനെ ഏൽപിക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്‍റ്​ ഷാജുമോൻ വട്ടേക്കാട് നൽകിയ നിവേദനത്തിൽ സംസ്ഥാന പട്ടികജാതി -ഗോത്രവർഗ കമീഷൻ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർമാരോട്​ റിപ്പോർട്ട് തേടി. ഭവന പദ്ധതിക്ക്​ മൂന്ന്​ തലത്തിൽ പരിഗണിച്ചിരുന്ന പട്ടിക വിഭാഗക്കാരെ ഇടത്​ സർക്കാർ ലൈഫ് പദ്ധതിയിൽ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെ അവരുടെ ഭവന നിർമാണം പൂർണമായും നിലച്ചുവെന്ന്​ കാണിച്ചാണ്​ നിവേദനം നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.