വെള്ളിക്കുളങ്ങര: മൂന്നുമുറിയിലെ മൊബൈല്‍ ഷോപ് കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണും ലോട്ടറി ടിക്കറ്റുകളും കവര്‍ന്ന കേസില്‍ ഒമ്പതുങ്ങല്‍ സ്വദേശി ഇട്ടിമംഗലത്ത് വീട്ടില്‍ മണികുട്ടനെ (41) വെള്ളിക്കുളങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി. മിഥുന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മൂന്നുമുറിയിലെ പാലക്കാതടത്തില്‍ ബിനുവിൻെറ മൊബൈല്‍ കടയില്‍ മോഷണം നടന്നത്. 2018ൽ മറ്റത്തൂര്‍, കോടശ്ശേരി, വെള്ളിക്കുളങ്ങര വില്ലേജ ഓഫിസുകള്‍ കുത്തിത്തുറന്ന് നികുതി രശീത് പുസ്തകങ്ങളും പണവും ലാപ്ടോപ്പും മോഷ്ടിച്ച കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ക്രിമിനല്‍ കേസുകളില്‍പെട്ട് പിടിയിലാകുന്നവരെ ജാമ്യത്തിലെടുക്കലാണ് മണിക്കുട്ടൻെറ ജോലിയെന്നും നികുതി രശീതുകള്‍ മോഷ്ടിച്ചിരുന്നത് ഇതിനുവേണ്ടിയായിരുന്നെന്നും പൊലീസ് അറിയിച്ചു. പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്. എസ്.ഐ പി.ആര്. ഡേവിസ്, എ.എസ്.ഐമാരായ കൃഷ്ണനുണ്ണി, പ്രദീപ്കുമാര്‍ അജികുമാര്‍, സി.പി.ഒ സമീഷ്, ഹോംഗാര്‍ഡ് പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.