കെ റെയിൽ പദ്ധതി എൽ.ഡി.എഫി​െൻറ വാട്ടർ ലൂ ആകും -ആർ.ജെ.ഡി

കെ റെയിൽ പദ്ധതി എൽ.ഡി.എഫി​ൻെറ വാട്ടർ ലൂ ആകും -ആർ.ജെ.ഡി തൃശൂർ: റെയിൽ പദ്ധതി എൽ.ഡി.എഫി​ൻെറ വാട്ടർ ലൂ ആകുമെന്ന് ആർ.ജെ.ഡി തൃശൂർ ജില്ല കമ്മിറ്റി. വിശദ പദ്ധതി രേഖ തയാറാക്കിയ സംഘത്തലവനും റെയിൽവേ മുൻ ചീഫ് എൻജിനീയറുമായ അലോക് കുമാർ വർമ ആകാശ സർവേ പ്രകാരം നടത്തിയ പഠനം അശാസ്ത്രീയമാണെന്ന് വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. ജില്ല ആസ്ഥാനത്ത്​ ഈ മാസം നടത്തുന്ന പ്രതിഷേധ ധർണയും പദ്ധതി പ്രദേശങ്ങളിലെ ഇരകൾക്കൊപ്പം നടത്തുന്ന സമരങ്ങളുമായി ആർ.ജെ.ഡി ജില്ല കമ്മിറ്റി മുന്നോട്ടു പോകുമെന്ന് ജില്ല പ്രസിഡൻറ്​ മുഹമ്മദ്‌ ബഷീർ മുടിക്കോട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.