കേരള ജനപക്ഷം വിട്ട്​ 200 പേർ ജനതാദള്‍-എസിലേക്ക്​

തൃശൂര്‍: പി.സി. ജോര്‍ജ് നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം പാർട്ടിയിലെ ജില്ല ഭാരവാഹികളടക്കം 200 പ്രവര്‍ത്തകർ ജനതാദള്‍-എസില്‍ ചേരുമെന്ന്​ രാജിവെച്ചവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനപക്ഷം ജില്ല വൈസ് പ്രസിഡന്‍റ്​ തങ്കച്ചന്‍ വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ ജില്ല സെക്രട്ടറി വി.എസ്. സുമേഷ്, ട്രഷറര്‍ വിജയന്‍ കോലോത്ത് എന്നിവരും ഏഴ് നിയോജക മണ്ഡലം പ്രസിഡന്‍റുമാരുമാണ് ജനതാദള്‍-എസില്‍ ചേരുന്നത്. മതേതര നയങ്ങളിൽനിന്നുള്ള പി.സി. ജോർജിന്‍റെ വ്യതിചലനമാണ് പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന്​ ഇവർ പറഞ്ഞു. ലയന സമ്മേളനം ആഗസ്റ്റ്​ ഒമ്പതിന്​ രാവിലെ 11ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും. വാർത്തസമ്മേളനത്തിൽ തങ്കച്ചൻ വർഗീസ്, വി.എസ്. സുമേഷ്, അഡ്വ. സി.ടി. ജോഫി, പ്രീജു ആന്റണി, സജീവ് വി. ജോൺ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.