Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:37 PM GMT Updated On
date_range 5 Aug 2022 7:37 PM GMTകേരള ജനപക്ഷം വിട്ട് 200 പേർ ജനതാദള്‍-എസിലേക്ക്
text_fieldsbookmark_border
തൃശൂര്‍: പി.സി. ജോര്‍ജ് നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം പാർട്ടിയിലെ ജില്ല ഭാരവാഹികളടക്കം 200 പ്രവര്‍ത്തകർ ജനതാദള്‍-എസില്‍ ചേരുമെന്ന് രാജിവെച്ചവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനപക്ഷം ജില്ല വൈസ് പ്രസിഡന്‍റ് തങ്കച്ചന്‍ വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ ജില്ല സെക്രട്ടറി വി.എസ്. സുമേഷ്, ട്രഷറര്‍ വിജയന്‍ കോലോത്ത് എന്നിവരും ഏഴ് നിയോജക മണ്ഡലം പ്രസിഡന്‍റുമാരുമാണ് ജനതാദള്‍-എസില്‍ ചേരുന്നത്. മതേതര നയങ്ങളിൽനിന്നുള്ള പി.സി. ജോർജിന്‍റെ വ്യതിചലനമാണ് പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് ഇവർ പറഞ്ഞു. ലയന സമ്മേളനം ആഗസ്റ്റ് ഒമ്പതിന് രാവിലെ 11ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും. വാർത്തസമ്മേളനത്തിൽ തങ്കച്ചൻ വർഗീസ്, വി.എസ്. സുമേഷ്, അഡ്വ. സി.ടി. ജോഫി, പ്രീജു ആന്റണി, സജീവ് വി. ജോൺ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story