തൃശൂർ: ജില്ലയിൽ വെള്ളിയാഴ്ച 1,096 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 778 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,916 ആണ്. തൃശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 38,659 ആയി. 28,424 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
ജില്ലയിൽ സമ്പർക്കം വഴി 1080 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥീരികരിച്ചത്. കൂടാതെ ഏഴ് ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ട് പേർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ഉറവിടം അറിയാത്ത ആറ് പേരുമുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 65 പുരുഷൻമാരും 65 സ്ത്രീകളും പത്ത് വയസ്സിനു താഴെ 48 ആൺകുട്ടികളും 42 പെൺകുട്ടികളുമുണ്ട്. 6,269 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
വെള്ളിയാഴ്ച 1,030 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 312 പേർ ആശുപത്രിയിലും 718 പേർ വീടുകളിലുമാണ്. വെള്ളിയാഴ്ച മൊത്തം 6730 സാമ്പിളുകളാണ് പരിശോധനക്ക് എടുത്തത്. ഇതിൽ 5345 പേർക്ക് ആൻറിജൻ പരിശോധനയും 1163 പേർക്ക് ആർ.ടി-പി.സി.ആർ പരിശോധനയും, 222 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,91,075 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.