തൃശൂര്‍: ഈവര്‍ഷം സൈബര്‍ തട്ടിപ്പില്‍ നഷ്ടമായ 15 കോടിയോളം രൂപയില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 29.5 ശതമാനം തുക വീണ്ടെടുക്കാന്‍ സാധിച്ചതായി സിറ്റി പൊലീസ്. അടുത്തതായി 50 ശതമാനം തുക വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സൈബര്‍ തട്ടിപ്പിലൂടെ രണ്ട് അക്കൗണ്ടുകളില്‍നിന്ന് പണം നഷ്ടപ്പെട്ട പഴനി സ്വദേശികളായ ദമ്പതികളുടെ പണം വീണ്ടെടുക്കാന്‍ സാധിച്ചു.
ഇവരുടെ ഒരു അക്കൗണ്ടില്‍നിന്ന് 15 ലക്ഷം രൂപ ബംഗാളിലെ അക്കൗണ്ടിലേക്കാണ് ട്രാന്‍സ്ഫര്‍ ആയത്. മറ്റൊരു അക്കൗണ്ടില്‍നിന്ന് 4.88 ലക്ഷം രൂപ വിവിധ സംസ്ഥാനങ്ങളിലെ നാല് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ആയിരുന്നു. നഷ്ടപ്പെട്ട തുകയില്‍ 19 ലക്ഷത്തോളം രൂപ തിരിച്ചെടുക്കാന്‍ സാധിച്ചുവെന്നും കമീഷണര്‍ ഇളങ്കോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.