വേലൂർ: മന്ത്രി എ.സി മൊയ്തീെൻറ 2020-2021 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് വേലൂർ, കടവല്ലൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടങ്ങൾ നവീകരിക്കുന്ന പ്രവർത്തനങ്ങൾക്കായി 95 ലക്ഷം രൂപ വീതം അനുവദിച്ചു.
കുന്നംകുളം പൊലീസ് സ്റ്റേഷൻ കെട്ടിടനിർമാണം രണ്ടാംഘട്ടത്തിന് 50 ലക്ഷം, ചൊവ്വന്നൂർ പഞ്ചായത്ത് പി.എച്ച്.സി കെട്ടിടം നിർമാണത്തിന് 50 ലക്ഷം, കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടം സെൻററിൽ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ 25 ലക്ഷം, കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് സെൻററിൽ പബ്ലിക് ടോയ്ലറ്റ് കോംപ്ലക്സ് 25 ലക്ഷം, കാട്ടകാമ്പാൽ പഞ്ചായത്തിലെ ചിറക്കൽ സെൻറർ നടപ്പാത സൗന്ദര്യവത്കരണത്തിന് 25 ലക്ഷം, എരുമപ്പെട്ടി പഞ്ചായത്തിലെ മുരിങ്ങത്തേരി സബ് സെൻറർ കെട്ടിടത്തിനും ചുറ്റുമതിലിനും കൂടി 25 ലക്ഷം, കടവല്ലൂർ പഞ്ചായത്ത് 14ാം വാർഡിലെ പെരുമ്പിലാവ് കോളനി കുടിവെള്ള പദ്ധതിക്ക് 20 ലക്ഷം, കടങ്ങോട് പി.എച്ച്.സി- ലാബ് കെട്ടിടം, കാത്തിരിപ്പ് കേന്ദ്രം എന്നിവക്ക് 14 ലക്ഷം എന്നീ പദ്ധതികൾക്കായാണ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 4.24 കോടി രൂപ അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.