തൃ​ശൂ​ർ പൂരം കലക്കൽ; ഒടുവിൽ സുനിൽ കുമാറിന്റെ മൊഴിയെടുത്തു

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഒ​ടു​വി​ൽ സി.​പി.​ഐ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ വി.​എ​സ്. സു​നി​ൽ കു​മാ​റി​ന്റെ മൊ​ഴി​യെ​ടു​ത്തു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​തു​വ​രെ മൊ​ഴി​യെ​ടു​ക്കാ​ൻ സ​മീ​പി​ക്കു​ക​യോ വി​വ​ര​ങ്ങ​ൾ ആ​രാ​യു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വി.​എ​സ്. സു​നി​ൽ കു​മാ​ർ ‘മാ​ധ്യ​മ’​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഈ ​വാ​ർ​ത്ത വ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പൊ​ലീ​സ് ന​ട​പ​ടി. മ​ല​പ്പു​റം അ​ഡീ​ഷ​ന​ൽ എ​സ്.​പി ഫി​റോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് തൃ​ശൂ​ർ രാ​മ​നി​ല​യ​ത്തി​ൽ എ​ത്തി എ​ൽ.​ഡി.​എ​ഫി​ന്റെ ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യി​രു​ന്ന സു​നി​ൽ കു​മാ​റി​ന്റെ ​മൊ​​ഴി​യെ​ടു​ത്ത​ത്. പൂ​രം ക​ല​ക്ക​ൽ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൻ നേ​ര​ത്തേ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ എ​ല്ലാം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി​യാ​യി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

പൂ​രം ക​ല​ക്കി​യ​തി​ന് പി​ന്നി​ൽ ആ​ർ.​എ​സ്.​എ​സ് വ​ർ​ഗീ​യ​ശ​ക്തി​ക​ളും സം​ഘ്പ​രി​വാ​ർ തീ​വ്ര​വാ​ദി​ക​ളും ബി.​ജെ.​പി ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യും ആ​ണെ​ന്നാ​യി​രു​ന്നു സു​നി​ൽ കു​മാ​റി​ന്റെ ആ​രോ​പ​ണം. ഇ​ത് ശ​രി​വെ​ക്കു​ന്ന തെ​ളി​വു​ക​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.

രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ത്തോ​ടെ സം​ഘ്പ​രി​വാ​ർ സം​ഘം പൂ​രം ക​ല​ക്കി എ​ന്നാ​ണ് സു​നി​ൽ കു​മാ​റി​ന്റെ നി​ല​പാ​ട്. സം​ഭ​വ​ത്തി​ന്റെ നി​ജ​സ്ഥി​തി അ​റി​യാ​ൻ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സു​രേ​ഷ് ഗോ​പി പൂ​ര​വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത് എ​ങ്ങ​നെ എ​ന്ന് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണം. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ പൊ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല.

സു​രേ​ഷ് ഗോ​പി​യു​ടെ​യും ആ​ർ.​എ​സ്.​എ​സ്-​സം​ഘ്പ​രി​വാ​ർ നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യം തി​രി​ച്ച​റി​യ​ണ​മെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നേ മ​തി​യാ​കൂ. ബാ​രി​ക്കേ​ഡ് വെ​ച്ച് ത​ങ്ങ​ളെ​യ​ട​ക്കം ത​ട​ഞ്ഞ പൊ​ലീ​സ് ത​ന്നെ​യാ​ണ് സു​രേ​ഷ് ഗോ​പി​യെ​യും സം​ഘ​ത്തെ​യും ക​ട​ത്തി​വി​ട്ട​ത്. ഇ​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​മെ​ന്നും സു​നി​ൽ കു​മാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ നി​ഴ​ലി​ലു​ള്ള തി​രു​വ​മ്പാ​ടി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളു​ടെ മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തേ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

പൊ​ലീ​സും പൂ​ര​സ്ഥ​ല​ത്ത് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് പൂ​രം അ​ല​ങ്കോ​ല​മാ​ക്കാ​ൻ ഏ​ക കാ​ര​ണ​ക്കാ​ർ എ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ ദേ​വ​സ്വം വ​കു​പ്പ്, മ​ന്ത്രി​മാ​ർ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ​ല്ലാം തി​രു​വ​മ്പാ​ടി ദേ​വ​സ്വ​മാ​ണ് പൂ​രം അ​ല​ങ്കോ​ല​മാ​ക്കാ​ൻ സ​ഹാ​യ​മൊ​രു​ക്കി​യ​തെ​ന്നും പൂ​രം നി​ർ​ത്തി​വെ​ച്ച​ത് അ​വ​രാ​ണെ​ന്നും ഉ​ള്ള നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

പൂ​രം അ​ല​ങ്കോ​ല​മാ​ക്കാ​ൻ ബി.​ജെ.​പി​യു​ടെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ച സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​യ വ​രാ​ഹി അ​ന​ല​റ്റി​ക്സി​ന്റെ ദു​രൂ​ഹ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം വേ​ണം എ​ന്നാ​ണ് പൂ​രം പ്രേ​മി​ക​ളു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, ഇ​വ​രെ തൊ​ടാ​ൻ ഇ​നി​യും അ​ന്വേ​ഷ​ണ സം​ഘം ത​യാ​റാ​യി​ട്ടി​ല്ല.  

Tags:    
News Summary - Thrissur Pooram- Finally Sunil Kumar's statement was taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.