ദേ​ശ​മം​ഗ​ലം ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ

രണ്ട്​ വർഷം പിന്നിട്ടു; അവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ തന്നെ

ചെ​റു​തു​രു​ത്തി: ദേ​ശ​മം​ഗ​ലം പ​ള്ളം കൊ​റ്റ​മ്പ​ത്തൂ​രി​ൽ 2018ലെ ​പ്ര​ള​യ​കാ​ല​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ​ർ​വം ന​ഷ്​​ട​പ്പെ​ട്ട ഒ​മ്പ​ത്​ കു​ടും​ബ​ങ്ങ​ൾ ര​ണ്ട് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ. 33 കു​ടും​ബ​ങ്ങ​ളി​ൽ ബാ​ക്കി​യു​ള്ള​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ലും വാ​ട​ക വീ​ടു​ക​ളി​ലും ക​ഴി​യു​േ​മ്പാ​ൾ ഇ​വ​ർ​ക്ക്​ പോ​കാ​ൻ അ​ത്ത​ര​മൊ​രു ഇ​ട​വു​മി​ല്ല.

26 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. ര​ണ്ട്​ മു​ത​ൽ 65 വ​യ​സ്സു​ള്ള​വ​ർ വ​രെ​യു​ണ്ട്. ദു​ര​ന്തം എ​ല്ലാം ത​ക​ർ​ത്തെ​റി​യു​ക​യും പ്രി​യ​പ്പെ​ട്ട നാ​ല് പേ​രു​ടെ ജീ​വ​ൻ ക​വ​രു​ക​യും ചെ​യ്​​തു. കോ​വി​ഡും ലോ​ക്​​ഡൗ​ണും ആ​യ​തോ​ടെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും നേ​രി​ടു​ക​യാ​ണ്. ഓ​രോ​രോ ജോ​ലി​ക​ൾ ചെ​യ്​​താ​ണ്​ ഇ​വ​രെ​ല്ലാം ക​ഴി​യു​ന്ന​ത്. വീ​ടു​ക​ൾ നി​ന്നി​രു​ന്ന പ്ര​ദേ​ശം കാ​ടു​മൂ​ടി.

ദേ​ശ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കോം​പ്ല​ക്​​സി​ലാ​ണ്​ ക്യാ​മ്പ്. എ​ല്ലാ​വ​ർ​ക്കും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് 10,000 രൂ​പ വീ​തം കൈ​മാ​റി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഒ​ന്നും കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ്​ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​ർ പ​റ​യു​ന്ന​ത്.ക്യാ​മ്പ് സ​ന്ദ​ർ​ശ​ക്കാ​നെ​ത്തു​ന്ന അ​ധി​കൃ​ത​രോ​ടും ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും സ​ങ്ക​ടം നി​ര​ന്ത​രം പ​റ​യു​മെ​ങ്കി​ലും മ​റു​പ​ടി​യും പ​രി​ഹാ​ര ന​ട​പ​ടി​യു​മി​ല്ല. ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് 128 പേ​രെ​യാ​ണ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​രു വ​യോ​ധി​ക മ​രി​ച്ചു.

പ്ര​ള​യ​ക്കെ​ടു​തി മൂ​ലം ദു​രി​ത​ത്തി​ലാ​യ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് സ​മാ​ശ്വാ​സ​മാ​യി 5,000 രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സ​ർ തു​ക കൈ​മാ​റു​ക​യും ചെ​യ്​​തു. പ​ല​രും സ്ഥ​ലം ന​ൽ​കി​യെ​ങ്കി​ലും വീ​ട് വെ​ക്കാ​ൻ ന​ട​പ​ടി ആ​യി​ട്ടി​ല്ല.

പ​ള്ളം എ​സ്​​റ്റേ​റ്റ്​ പ​ടി​യി​ൽ ഒ​രു വ്യ​ക്തി സ​ർ​ക്കാ​രി​ന്​ കൈ​മാ​റി​യ ഭൂ​മി​യി​ൽ ഒ​മ്പ​ത്​ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ 19 വീ​ടും സേ​വാ​ഭാ​ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 17 വീ​ടു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.