തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​@ 40; ബൃ​ഹ​ത്​​ പ​ദ്ധ​തി​യും സ​മീ​പ​ന രേ​ഖ​യും ത​യാ​റാ​ക്കി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ

തൃ​ശൂ​ർ: 40 വ​യ​സ്സ്​ ​തി​ക​യു​ന്ന തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​െൻറ ന​ല്ല നാ​ളേ​​ക്കാ​യി മാ​സ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ളും സം​വാ​ദ​വും ന​ട​ത്തി​ ബൃ​ഹ​ത്​​ പ​ദ്ധ​തി​യും സ​മീ​പ​ന രേ​ഖ​യും ത​യാ​റാ​ക്കി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​ലും​നി അ​സോ​സി​യേ​ഷ​ൻ. വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്​​ധ​രു​മാ​യി നീ​ണ്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി ത​യാ​റാ​ക്കി​യ സ​മീ​പ​ന​രേ​ഖ മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ മ​ന്ത്രി, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക്​ സ​മ​ർ​പ്പി​ച്ചു; ഞ​ങ്ങ​ളു​ടെ സ്വ​പ്​​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​ത്ത​ര​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യോ​ടെ.

സ​മീ​പ​ന​രേ​ഖ​യി​ലെ പ്ര​ധാ​ന കാ​ഴ്​​ച​പ്പാ​ടു​ക​ൾ

  • തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ജ​ന​ങ്ങ​ൾ​ക്ക്​ വേ​ണ്ടി ജ​ന​മ​ധ്യ​ത്തി​ലാ​യി​രി​ക്ക​ണം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്​
  • പ​ഠ​ന​മി​ക​വി​ൽ ഊ​ന്നി​യ പ്ര​വ​ർ​ത്ത​നം ന​ട​പ്പാ​ക്ക​ണം
  • മെ​ഡി​ക്ക​ൽ രം​ഗ​ത്തെ അ​ത്യാ​ധു​നി​ക വി​കാ​സ​ങ്ങ​ൾ എ​ത്തി​ക്ക​ണം
  • കാ​മ്പ​സി​െൻറ ജൈ​വ​ൈ​വ​വി​ധ്യം നി​ല​നി​ർ​ത്തി​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ർ​ഗ​ങ്ങ​ളി​ലൂ​ന്നി​യാ​യി​രി​ക്ക​ണം വി​ക​സ​നം
  • ആ​ശു​പ​ത്രി രോ​ഗീ​സൗ​ഹൃ​ദ​മാ​യ റ​ഫ​റ​ൽ ആ​ശു​പ​ത്രി​യാ​യി മാ​റേ​ണ്ട​തു​ണ്ട്​
  • രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ട എ​ല്ലാ വി​വ​ര​ങ്ങ​ളും ന​ൽ​കു​ന്ന റി​സ​പ്​​ഷ​ൻ കൂ​ടി​യേ തീ​രൂ
  • ജ​ന​റ​ൽ വി​ഭാ​ഗം ഒ.​പി, എം.​ആ​ർ.​ഐ, സി.​ടി, പെ​റ്റ്​ സ്​​കാ​ൻ അ​ട​ക്കം അ​ത്യ​ന്താ​ധു​നി​ക രോ​ഗ​നി​ർ​ണ​യ ഉ​പാ​ധി​ക​ൾ സാ​ധാ​ര​ണ​ക്കാ​ര​ന്​ താ​ങ്ങാ​വു​ന്ന ​ചെ​ല​വി​ൽ ല​ഭ്യ​മാ​ക്ക​ണം സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി വി​ഭാ​ഗം വ​ര​ണം
  • 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൻ​റീ​നും ശാ​സ്​​ത്രീ​യ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​വും അ​ത്യാ​വ​ശ്യ​മാ​ണ്​
  • ഹ​രി​ത കാ​മ്പ​സാ​ക്കി മാ​റ്റ​ണം.
  • മി​ക​ച്ച പ​ഠ​ന അ​ധ്യാ​പ​ന മാ​ർ​ഗ​ങ്ങ​ളും കോ​ഴ്​​സു​ക​ളും അ​നി​വാ​ര്യ​മാ​ണ്​
  • രോ​ഗി​ക​ൾ​ക്ക്​ ആ​ധു​നി​ക​വും സ​മ​യ​ബ​ന്ധി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം
  • എ​ൻ.​എ.​ബി.​എ​ൽ, എ​ൻ.​എ.​ബി.​എ​ച്ച്, എ​ൻ.​എ.​എ.​സി തു​ട​ങ്ങി​യ അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ്പാ​ക്ക​ണം.
  • ഗ​വേ​ഷ​ണ സം​സ്​​കാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ണ്ടാ​യേ തീ​രൂ
  • ഗ​വേ​ഷ​ണ ന​യം ഉ​ണ്ടാ​ക​ണം
  • പി​എ​ച്ച്.​ഡി പ​രി​ശീ​ല​ന​ത്തി​ന്​ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ വേ​ണം
  • ക്ലി​നി​ക്ക​ൽ ട്ര​യ​ലു​ക​ൾ, ഡ്ര​ഗ്​ ട്ര​യ​ലു​ക​ൾ, ട്രാ​ൻ​സ്​​ലേ​ഷ​ന​ൽ ​റി​സ​ർ​ച്ച മോ​ണി​റ്റ​റി​ങ്​ എ​ന്നി​വ​യെ​ക്കു​റി​ച്ച്​ വ്യ​ക്ത​മാ​യ ധാ​ര​ണ ഉ​ണ്ടാ​ക്ക​ണം
  • റി​സ​ർ​ച്​ ഡ​യ​റ​ക്​​ട​റു​ടെ കാ​ര്യാ​ല​യം, ഗ​വേ​ഷ​ണ പ്രോ​ത്സാ​ഹ​ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ത്യാ​വ​ശ്യ​മാ​ണ്.
  • അ​ക്കാ​ദ​മി​ക സ്വ​യം​പ​ര്യാ​പ്​​ത ല​ക്ഷ്യ​മി​ടു​ക
  • അ​ധ്യാ​പ​ക​രെ മാ​റ്റ​ത്തി​ന്​ സ​ജ്ജ​രാ​ക്കു​ക
  • പു​തി​യ കോ​ഴ്​​സു​ക​ൾ ആ​രം​ഭി​ക്കു​ക
  • എ​ഫ്.​എം.​ജി, നീ​റ്റ്​ ​തു​ട​ങ്ങി​യ അ​ഖി​ലേ​ന്ത്യ പ​രീ​ക്ഷ​ക​ൾ​ക്ക്​ ത​യാ​റെ​ടു​ക്കാ​ൻ സൗ​ക​ര്യം ചെ​യ്​​ത്​ കൊ​ടു​ക്കു​ക
  • നൂ​ത​ന മേ​ഖ​ല​യി​ലെ കോ​ഴ്​​സു​ക​ൾ ആ​രം​ഭി​ക്കു​ക
  • മോ​ളി​ക്യു​ലാ​ർ ഡ​യ​ഗ്​​നോ​സി​സ്​ സെൻറ​ർ, സ്​​പോ​ർ​ട്​​സ്​ ഫി​സി​യാ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും സ​മീ​പ​ന​രേ​ഖ​യി​ലു​ണ്ട്.
  • ഡോ. ​പി.​ജെ. ടാ​ജ​ൻ, ഡോ. ​സി. ര​വീ​ന്ദ്ര​ൻ, ഡോ. ​ടി.​എ​സ്. ഷി​ബു, ഡോ. ​സി.​പി. മു​ര​ളി, ഡോ. ​വി.​വി. ഉ​ണ്ണി​കൃ​ഷ്​​ണ​ൻ, ഡോ. ​ആ​ർ. ബി​നോ​ജ്​ എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ്​ സ​മീ​പ​ന രേ​ഖ ഉ​പ​സ​മി​തി.
Tags:    
News Summary - Alumni preparing a master plan and approach line for Thrissur medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.