മണ്ണുത്തി: ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന വ്യവസായിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. പട്ടിക്കാട് ലാലീസ് ഹൈപ്പര്‍ മാര്‍ക്കറ്റ് പാര്‍ട്ണര്‍ കെ.പി. ഔസേഫ് സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ പാലക്കാട് വടക്കഞ്ചേരി വണ്ടാഴി സ്വദേശി ദിനേഷിനെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 24ന് ലാലീസ് ഹൈപ്പര്‍ മാര്‍ക്കറ്റിന് കീഴിലെ ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍നിന്ന് ദിനേഷും സഹോദരന്റെ മകനും ബിരിയാണി കഴിച്ചിരുന്നു.
ഇതിന്റെ രുചിയെ ചൊല്ലി ഇയാൾ ജീവനക്കാരുമായി തർക്കിച്ചത്രെ. പിന്നീട് ഹോട്ടല്‍ ഉടമയെയും മാനേജരേയും സ്റ്റാഫുകളെയും പ്രതികളാക്കി ദിനേഷ് പീച്ചി പൊലീസില്‍ പരാതി നല്കി. ഈ കേസ് ഒത്തുതീർക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതനുസരിച്ചാണ് പണം കൈമാറിയത്. ദിനേഷിനെതിരെ വ്യാപാരി പിന്നീട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകുകയായിരുന്നു.
ഈ കേസില്‍ കുടുക്കി സ്ഥാപനത്തിന്റെ മാനേജിങ് പാര്ട്ണറെയും സ്റ്റാഫുകളെയും റിമാന്‍ഡ് ചെയ്യിക്കുമെന്ന് ദിനേഷ് ഭീഷണിപ്പെടുത്തിയെന്നും കേസ് ഒത്തുതീര്‍ക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടതായും ഹോട്ടല്‍ ഉടമ പറഞ്ഞു. ഇതേ തുടര്‍ന്നാണ് പണം കൈമാറിയത്. ദിനേഷിനെതിരെ കെ.പി. ഔസേപ്പ് പീച്ചി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടി ഉണ്ടാകാത്തതിനാല്‍ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.