മു​ഖ്യ​മ​ന്ത്രി​ക്ക് സി.​എ​ല്‍.​സി ന​ല്‍കു​ന്ന ഭീ​മ ഹ​ര​ജി​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട

രൂ​പ​ത​യി​ല്‍ ആ​ദ്യ ഒ​പ്പി​ട്ട് ബി​ഷ​പ്പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി

ഇ​രി​ങ്ങാ​ല​ക്കു​ട: നീ​തി ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും ഒ​രു​ജ​ന​ത റ​വ​ന്യൂ അ​വ​കാ​ശ​ങ്ങ​ള്‍ക്കാ​യി സ​മ​രം ചെ​യ്യു​മ്പോ​ള്‍ അ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ലെ​ന്നും ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍. മു​ന​മ്പം ജ​ന​ത​ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടും മു​ന​മ്പം തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ റ​വ​ന്യൂ അ​വ​കാ​ശ​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ച്ച് പ്ര​ശ്‌​ന​പ​രി​ഹാ​രം ഉ​ട​ന്‍ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി.​എ​ല്‍.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു ല​ക്ഷം പേ​ര്‍ ഒ​പ്പി​ട്ട് ന​ല്‍കു​ന്ന ഭീ​മ ഹ​ര​ജി​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ല്‍ ആ​ദ്യ ഒ​പ്പി​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. മു​ന​മ്പ​ത്തേ​ത് മ​നു​ഷ്യാ​വ​കാ​ശ​ത്തി​നു​വേ​ണ്ടി​യു​ള്ള സ​മ​ര​മാ​ണ്.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​വാ​ന്‍ ഏ​വ​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണം. ജ​നി​ച്ച മ​ണ്ണി​ല്‍ ജീ​വി​ക്കാ​നു​ള്ള ഒ​രു ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​ല്‍ സ​മൂ​ഹ മ​നഃ​സാ​ക്ഷി ഉ​ണ​ര​ണ​മെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍ത്തു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷി ക​ല്ലേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്റ് അ​ല​ക്‌​സ് ഫ്രാ​ന്‍സീ​സ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷോ​ബി കെ. ​പോ​ള്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

മോ​ഡ​റേ​റ്റ​ര്‍ സി​സ്റ്റ​ര്‍ സാ​യൂ​ജ്യ എ​ഫ്‌.​സി.​സി, ഭാ​ര​വാ​ഹി​ക​ളാ​യ മെ​ല്‍ബി​ന്‍ ഫ്രാ​ന്‍സീ​സ്, ബി​ബി​ന്‍ പോ​ള്‍, സാ​വി​യോ വി​ജു, ജു​ജി​ല്‍ ജോ​ണ്‍സ​ന്‍, അ​ന​റ്റ് പോ​ള്‍, കെ.​ജെ. ആ​ന്‍ഗ്ലോ​റി​യ, അ​ല​ന്‍ ക്രി​സ്റ്റോ, അ​ല്‍ജോ ജോ​ര്‍ജ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Munambam revenue rights should be restored; CLC with haraji signed by lakhs of people to CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.