സി.​പി.​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സ്​ അ​ടി​ച്ചു ത​ക​ർ​ത്തു

അ​ന്തി​ക്കാ​ട്: പ​ഴു​വി​ലി​ൽ വീ​ണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം. പ​ക​ൽ സ​മ​യ​ത്ത്​ ബൈ​ക്കി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം സി.​പി.​ഐ കു​റു​മ്പി​ലാ​വ് ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സി​ന്റെ ജ​ന​ൽ ചി​ല്ലു​ക​ളും ഫ​ർ​ണി​ച്ച​റും അ​ടി​ച്ചു ത​ക​ർ​ത്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

തു​ട​ർ​ന്ന്​ അ​ക്ര​മി​ക​ൾ സ​മീ​പ​ത്തെ പ​ഴു​വി​ൽ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്റ് പി.​എ. ദേ​വീ​ദാ​സി​ന്റെ വീ​ടി​ന് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തി. ജ​ന​ൽ ചി​ല്ലു​ക​ളും വാ​തി​ലു​ക​ളും അ​ടി​ച്ചു ത​ക​ർ​ത്ത സം​ഘം മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്ത ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കേ​ടു​വ​രു​ത്തി. ഈ ​സ​മ​യം ദേ​വി​ദാ​സി​ന്റെ ഭാ​ര്യ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ഴു​വം ദേ​വ​സ്വം ഓ​ഫി​സി​ലും അ​ക്ര​മി സം​ഘം എ​ത്തി. ദേ​വ​സ്വം ഓ​ഫി​സ​റെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം സി.​പി.​ഐ കു​റു​മ്പി​ലാ​വ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​ബി. ജ​യ​പ്ര​കാ​ശി​ന്റെ വീ​ടി​നു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ഴു​വി​ൽ ഷ​ഷ്ഠി ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ക​യ​റി​യും യു​വാ​വ് കൊ​ല​വി​ളി ന​ട​ത്തി​യി​രു​ന്നു. ആ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​വ​ക​ക്ഷി യോ​ഗം പ്ര​മേ​യം പാ​സാ​ക്കി.

പ​ഴു​വി​ൽ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഷ​ഷ്ഠി ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും ആ​ഘോ​ഷ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും ക്ഷേ​ത്രം ജീ​വ​ന​ക്കാ​രെ​യും ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ക​യ​റി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും മാ​ര​കാ​യു​ധ​വു​മാ​യി ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ദേ​വ​സ്വം ഓ​ഫി​സി​ൽ കി​ട​ന്നി​രു​ന്ന ഫ​ർ​ണി​ച്ച​ർ ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്തി​ക്കാ​ട് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ ആ​ൾ പി​ന്നീ​ട് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഇ​തി് പി​റ​കെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ ഗു​ണ്ടാ സം​ഘം ജ​യ​പ്ര​കാ​ശി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പി​ന്നാ​ലെ​യാ​ണ് സി.​പി.​ഐ ഓ​ഫി​സും അ​ടി​ച്ചു ത​ക​ർ​ത്ത​ത്.

സം​ഭ​വം അ​റി​ഞ്ഞ് സി.​പി.​ഐ നേ​താ​ക്ക​ൾ ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ചു. ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫി​സ് ത​ക​ര്‍ത്ത ഗു​ണ്ട​ക​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. വ​ത്സ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി​മാ​ഫി​യ-​ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച കു​റു​മ്പി​ലാ​വ് ലോ​ക്ക​ല്‍ ക​മ്മ​ിറ്റി ഓ​ഫി​സും ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ വ​സ​തി​യും സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം അ​ഡ്വ. വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍, ചേ​ര്‍പ്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​വി. അ​ശോ​ക​ന്‍, നാ​ട്ടി​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍, ജി​ല്ല കൗ​ണ്‍സി​ല്‍ അം​ഗം കെ.​എം. ജ​യ​ദേ​വ​ന്‍, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രും സെ​ക്ര​ട്ട​റി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - C.P.I local committee office vandalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.