ചെറുതുരുത്തി: 63ാം വയസ്സിലും ജീവിക്കാൻ വേണ്ടി സൈക്കിൾ ചവിട്ടുകയാണ് ചെറുതുരുത്തി പൈങ്കുളം റോഡ് ഒന്നാം മൈൽസിനു സമീപം മനക്കൽ പാടത്തെ വീട്ടിൽ മുഹമ്മദ് കുട്ടി.
ഒരുകാലത്ത് ഫുട്ബാളിൽ നാട്ടുകാരുടെ ഇഷ്ടതാരമായിരുന്ന ഇദ്ദേഹം പട്ടാമ്പി സംസ്കൃത കോളജ് ടീമിന്‍റെ ക്യാപ്റ്റനായിരുന്നു.
നിരവധി സ്ഥലങ്ങളിൽ കോളജിനായി കളിച്ച് കപ്പുകളും സർട്ടിഫിക്കറ്റും ലഭിച്ചെങ്കിലും ഒരു ജോലി മാത്രം ലഭിച്ചില്ല. ജോലിക്കുവേണ്ടി കാണാത്ത ഉദ്യോഗസ്ഥരും മുട്ടാത്ത വാതിലുകളുമില്ല. കുടുംബം നോക്കാനായി ഏകദേശം 10 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഷൊർണൂരിലെ ലോഡ്ജിൽ രാത്രികാല സേവകനായി ജോലി ചെയ്യുകയാണ്. പകൽസമയങ്ങളിൽ തൊഴിലുറപ്പ് ജോലിക്കും പോകും.
12ാം വയസ്സിൽ ചെറുതുരുത്തി സ്കൂളിലേക്ക് പോകാൻ വേണ്ടിയാണ് സൈക്കിൾ ലഭിക്കുന്നത്. പട്ടാമ്പി കോളജിൽ പഠിക്കുമ്പോഴും സൈക്കിളിലാണ് എത്തിയിരുന്നത്. ഭാര്യ ഫാത്തിമയും മൂന്നു മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം. മരണം വരെ സൈക്കിൾ ചവിട്ടി ജോലി ചെയ്യണമെന്നാണ് മുഹമ്മദ് കുട്ടിയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.