പെരുമ്പിലാവ്: കുന്നംകുളം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഓടിച്ച് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥന്റെ വാഹനവുമായി കടന്നുകളഞ്ഞ സംഭവത്തിൽ പിടിയിലായ പ്രതികളെ പെരുമ്പിലാവിൽ തെളിവെടുപ്പിന് എത്തിച്ചു.
കടവല്ലൂർ പടിഞ്ഞാറ്റുമുറി കൊട്ടിലിങ്ങൽ വളപ്പിൽ അക്ഷയ് (24), ചിറമനങ്ങാട് ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷമ്മാസ് (22), ചാലിശ്ശേരി പെരുമണ്ണൂർ കപ്ലേങ്ങാട്ട് വീട്ടിൽ കിരൺ (22) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ വി.സി. സൂരജ്, എസ്.ഐ ഡി.ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘം തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളെ കുന്നംകുളത്തുനിന്ന് പിടികൂടുന്നതിനിടെ കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഹംദിനെ ആക്രമിച്ചിരുന്നു. ലഹരിമാഫിയ സംഘങ്ങൾ തമ്മിലെ സംഘർഷാവസ്ഥ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വടിവാളുമായി 50 മീറ്ററോളം ഓടിച്ചു. സമീപത്തെ വീട്ടിൽ കയറിയാണ് പൊലീസുകാരൻ രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതികളെ കുന്നംകുളം നഗരത്തിൽനിന്ന് പിടികൂടുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ സംഘം ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.