തൃശൂർ: അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കോൺഗ്രസ് മുൻ നേതാവിന് വിയ്യൂർ സെൻട്രൽ ജയിലിൽ സുഖവാസം. കോൺഗ്രസ് പുതുക്കാട് േബ്ലാക്ക് മുൻ പ്രസിഡൻറ് റഷീദിനാണ് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കുന്നത്. 'സി' ബ്ലോക്കിലെ അഞ്ചാം സെല്ലിൽ കഴിയുന്ന റഷീദിൽനിന്ന് പല തവണ കഞ്ചാവും മൊബൈൽ ഫോണും പിടികൂടിയിരുന്നു. ഇയാൾ തടവുകാരെ മർദിക്കുന്നതായും പരാതി ഉയർന്നു. എന്നിട്ടും നടപടി ഉണ്ടായില്ല. ആഗസ്റ്റ് 26ന് ഇയാളിൽനിന്ന് കഞ്ചാവും മൊബൈൽ ഫോണും ചാർജറും കണ്ടെടുത്തിരുന്നു. അന്ന് നടന്ന പരിശോധനയിലാണ് കൊടി സുനിയിൽനിന്ന് കഞ്ചാവും മൊബൈൽ ഫോണും ചാർജറും കണ്ടെടുത്തത്. എന്നാൽ കൊടി സുനിയുടെ കാര്യം മാത്രമാണ് പുറത്തുവിട്ടത്. സുനിയെ അന്നുതന്നെ വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു.
റഷീദിെൻറ പക്കൽനിന്ന് നിരോധിത വസ്തുക്കൾ ഉൾപ്പെടെ കണ്ടെത്തിയെന്ന് അന്വേഷണസംഘം അന്നുതന്നെ ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകി. എന്നാൽ, ഈ റിപ്പോർട്ട് ജയിൽ ഡി.ജി.പിയുടെ ഓഫിസിൽ എത്തിയിട്ടില്ലെന്നാണ് പറയുന്നത്. ജയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് കൊടി സുനിയുടെയും റഷീദിെൻറയും സെല്ലുകളിൽ പരിശോധന നടത്തിയത്. പരിശോധനക്കെത്തിയ ജയിൽ ജീവനക്കാരെ റഷീദ് ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തുവെന്നും അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടാണ് പൂഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.