അഴീക്കോട്: സംസ്ഥാനത്തെ വലിയ ബീച്ചുകളിലൊന്നായ അഴീക്കോട് മുനക്കൽ മുസ്രിസ് ഡോൾഫിൻ ബീച്ചിനെ ഇന്ത്യയിലെതന്നെ വലിയ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചുവരുകയാണെന്നും ഇതിന് സർട്ടിഫിക്കേഷന്‍ ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.നിയമസഭ സമ്മേളനത്തിൽ ബീച്ചിലെ നിലവിലെ നവീകരണപ്രവർത്തനങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഇ.ടി. ടൈസൺ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവിൽ 5.9 കോടി രൂപയുടെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രവൃത്തി പൂർത്തിയായാൽ ഡോൾഫിൻ ബീച്ചിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.