കിഴുപ്പിള്ളിക്കര: അഴിമാവ് പാലത്തിനടിയിൽ തൂണുകളുടെ പ്ലാറ്റ്ഫോമുകൾ ലഹരി സംഘങ്ങളുടെ പുതിയ താവളമായി മാറി. പുതിയ പാലമായതിനാൽ ഇതുവഴി ബസ് ഗതാഗതം ആരംഭിച്ചിട്ടില്ല. യാത്രക്കാരുടെ തിരക്കുമില്ല. രണ്ടു പുഴകൾക്കു മുകളിലൂടെയുള്ള നീളമുള്ള പാലവും പ്രദേശവും ശാന്തമായി കിടക്കുന്ന സ്ഥലമാണ്. ഈ സൗകര്യമാണ് ലഹരി വിൽപനക്കാരും ഉപഭോക്താക്കളും ഉപയോഗപ്പെടുത്തുന്നത്. നാട്ടുകാരായ ചെറുപ്പക്കാർ ഇതു തടയാൻ ശ്രമിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷത്തിനിടയാക്കിയിരുന്നു.
ലഹരി സംഘങ്ങളുമായി നാട്ടുകാർ സംസാരിച്ചു നിൽക്കുന്നതിനിടയിൽ ഇവരുടെ അറിയിപ്പ് ലഭിച്ച മറ്റു സംഘങ്ങൾ പെട്ടെന്ന് അഴിമാവിലെത്തിയത് സംഘർഷ സാഹചര്യമുണ്ടാക്കി. നാട്ടുകാർ ശക്തമായി നിലയുറപ്പിച്ചതോടെ സംഘങ്ങൾ സ്ഥലംവിടുകയായിരുന്നു. എക്സൈസ്, പൊലീസ് വകുപ്പുകളുടെ കണ്ണു വെട്ടിച്ചാണ് പുതിയ താവളത്തെ ലഹരി സംഘങ്ങൾ ഉപയോഗപ്പെടുത്തുന്നത്. കാമറകൾ സ്ഥാപിച്ച് സമിതിയുടെ പ്രവർത്തനങ്ങൾക്ക് പൊലീസ്, എക്സൈസ് വകുപ്പുകളുടെ പിന്തുണ ലഭിച്ചാൽ ലഹരി താവളത്തെ തകർക്കാനാവുമെന്നാണ് നാട്ടുകാരുടെ ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.