മാള: അപ്രതീക്ഷിതമായി ജീവിതം ഇരുളിെൻറ ലോകത്തിലേക്ക് മാറിയ യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. രോഗിയായ ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുട്ടികളുമുള്ള പുത്തൻചിറ എട്ടുവീട്ടിൽ പനക്കൽ ബിജു (38) ആണ് പ്രതീക്ഷയുടെ വെളിച്ചം കാത്ത് കഴിയുന്നത്. ആരോഗ്യവാനായിരുന്നു ഇദ്ദേഹത്തിെൻറ ജീവിതം ഒരു തലവേദനയോടെയാണ് തകിടംമറിയുന്നത്.
2018ൽ ജില്ല മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോ ഡോക്ടർ ഈ യുവാവിെൻറ തലക്കുള്ളിൽനിന്ന് വലിയ ട്യൂമർ കണ്ടെത്തി നീക്കം ചെയ്തു. ഇതോടെ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. മിശ്രവിവാഹമായതിനാൽ ബന്ധുക്കൾ ആരും സഹായത്തിനെത്തിയിരുന്നില്ല. രണ്ട് വർഷത്തെ കഠിന പ്രയത്നത്തിന് ശേഷം ബിജു ജീവിതത്തിലേക്ക് തിരിച്ചുവന്നു. മാസന്തോറും പരിശോധനകൾ തുടരുന്നതിനിടെയാണ് ഡോക്ടർ ഈ വർഷം ബിജുവിെൻറ ബ്രെയിനോട് ചേർന്ന് ഒരു ട്യൂമർ കൂടി വളരുന്നത് കണ്ടെത്തിയിരിക്കുന്നത്. അത് കേട്ടതോടെ ഭാര്യ പ്രിയ തളർന്നു വീണു. മാസങ്ങൾ നീണ്ട ചികിത്സയിലൂടെ മനോധൈര്യം തിരിച്ചുപിടിച്ചിരിക്കുകയാണ് പ്രിയ.
മാസന്തോറും പരിശോധനക്ക് പോകുന്നതിനും മരുന്നിനും നല്ലൊരു സംഖ്യ വേണം. കുതിരത്തടം പള്ളികമ്മിറ്റി നിർമിച്ചു നൽകിയ കൊച്ചു വീട്ടിലാണ് താമസം. ചികിത്സ തുടർന്നാൽ ജീവിതത്തിലേക്ക് തിരിച്ചു വരാനാകുമെന്ന് ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.