ഗുരുവായൂർ: ചിങ്ങം ഒന്നിന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ബി.ജെ.പി സംഘടിപ്പിച്ച ആദരവ് ചടങ്ങ് വിവാദമായി. ക്ഷേത്രത്തിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി ഹൈകോടതി വിധിയുടെ ലംഘനമാണെന്ന് ആരോപിച്ച് സി.പി.എം ജില്ല കമ്മിറ്റി അംഗം സി. സുമേഷ് രംഗത്തെത്തി. സി.പി.എം നയിക്കുന്ന ഭരണസമിതിയുള്ള ദേവസ്വത്തിൽ ബി.ജെ.പിക്ക് നിയമലംഘനത്തിന് അവസരമൊരുക്കിയത് ഇവർ തമ്മിലുള്ള രഹസ്യബന്ധമാണെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി.
ക്ഷേത്രത്തിെൻറ കിഴക്കേനടയിൽ ബി.ജെ.പി സംഘടിപ്പിച്ച കർഷകനെ ആദരിക്കൽ ചടങ്ങാണ് വിവാദമായത്. ജില്ല പ്രസിഡൻറ് കെ.കെ. അനീഷ് കുമാറാണ് കർഷകനെ പൊന്നാടയണിയിച്ച് ഓണപ്പുടവ സമ്മാനിച്ചത്. ക്ഷേത്രനടയിലെ വിലക്കുകളെ പരസ്യമായി ലംഘിക്കുകയാണ് ബി.ജെ.പി ചെയ്തതെന്ന് സി.പി.എം നേതാവ് സി. സുമേഷ് ആരോപിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് പോലും ആരാധന വിലക്കുള്ള സമയത്താണ് ഇത്തരം കാര്യങ്ങള്‍ അരങ്ങേറുന്നതെന്ന് യഥാര്‍ഥ വിശ്വാസികള്‍ തിരിച്ചറിയണമെന്നും ഇവരുടെ വിശ്വാസ സംരക്ഷണവും ദൈവസ്‌നേഹവുമെല്ലാം കപടമാണെന്നതിന് ഇതും ഒരു തെളിവാണെന്നും അേദ്ദഹം പറഞ്ഞു. എന്നാൽ, വിലക്ക് ലംഘിച്ച് ക്ഷേത്ര നടയിൽ ബി.ജെ.പി അനുമോദന ചടങ്ങ് സംഘടിപ്പിച്ചത് സി.പി.എം നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ രഹസ്യ സമ്മതത്തോടെയാണെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കടുത്ത നിയന്ത്രണങ്ങളോടെ ഭക്തരെ ക്ഷേത്ര നടയിലേക്ക് പ്രവേശിപ്പിക്കുന്ന അതേ സമയത്ത് തന്നെ ഒരു തടസ്സവും കൂടാതെ ബി.ജെ.പി ചടങ്ങ് സംഘടിപ്പിച്ചത് എങ്ങനെയെന്ന് ദേവസ്വം ഭരണ സമിതി വ്യക്തമാക്കണമെന്നും നിയോജക മണ്ഡലം പ്രസിഡൻറ് നിഖിൽ ജി. കൃഷ്ണൻ ആവശ്യപ്പെട്ടു.
നിയന്ത്രിത മേഖലയിൽ രാഷ്ട്രീയ പരിപാടി നടത്തിയതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുമെന്നും അറിയിച്ചു. ക്ഷേത്ര ഗോപുര നടയിൽ പാർട്ടി പരിപാടി സംഘടിപ്പിച്ചിട്ടും ദേവസ്വവും പൊലീസും നടപടിയെടുക്കാത്തത് സി.പി.എം-ബി.ജെ.പി രഹസ്യ ബന്ധത്തിെൻറ ഭാഗമായാണെന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി. ഉദയൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.