തളിക്കുളം: പബ്ലിക് ലൈബ്രറിയുടെ 80-ാം വാർഷികാഘോഷ ഭാഗമായി വിയ്യൂർ ജില്ല ജയിൽ ലൈബ്രറിയിലേക്ക് 101 പുസ്തകങ്ങൾ സമ്മാനിച്ചു. ജയിൽ ലൈബ്രറിയെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പബ്ലിക് ലൈബ്രറി പ്രസിഡന്റ് കൂടിയായ ടി.എൻ. പ്രതാപൻ എം.പിയുടെ നിർദ്ദേശാനുസരണം തളിക്കുളം പബ്ലിക് ലൈബ്രറി പ്രവർത്തകർ ജയിലിൽ എത്തിയാണ് പുസ്തകങ്ങൾ കൈമാറിയത്. 1944 ലാണ് തളിക്കുളം പബ്ലിക് ലൈബ്രറി സ്ഥാപിച്ചത്. പുസ്തകപ്പെട്ടി ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ ഏറ്റുവാങ്ങി. അസി. സൂപ്രണ്ടുമാരായ സി.എം. രജീഷ്, പി.ടി. ശശികുമാർ, ബിനോയ് സ്റ്റീഫൻ, ലൈബ്രറി പ്രവർത്തകരായ കെ.ആർ. വാസൻ, ഗീത വിനോദൻ, എ.കെ. വാസൻ, പ്രിയ പത്മരാജ് എന്നിവർ സംബന്ധിച്ചു. വായനയിലൂടെ തിരുത്തൽ പ്രക്രിയ പ്രതിപാദിക്കുന്ന ജയിലിലെ ഹസ്വചിത്രം സന്ദർശകർക്കായി പ്രദർശിപ്പിച്ചു. ജയിലിലെ കൃഷി ഭൂമിയും ലൈബ്രറി പ്രവർത്തകർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.