ക​ളി​സ്ഥ​ലം കൈ​മാ​റ​ൽ യു.​ആ​ർ. പ്ര​ദീ​പ് എം.​എ​ൽ.​എ ഫു​ട്​​ബാ​ൾ ത​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചെ​റു​തു​രു​ത്തി: ഉ​പ​ദേ​ശ​ത്തി​ന് നേ​താ​വും കു​ടും​ബ​വും കൊ​ടു​ത്ത​ത് ഒ​രു ഏ​ക്ക​ർ ക​ളി​സ്ഥ​ലം. ദേ​ശ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ത​ല​ശ്ശേ​രി പി​ല​ക്കാ​ട് കു​ണ്ട​ന്നൂ​ർ ചീ​ര​മ്പ​ത്തൂ​ർ വീ​ട്ടി​ൽ ജാ​ന​കി അ​മ്മ​യും ര​ണ്ട് മ​ക്ക​ളു​മാ​ണ് യു​വാ​ക്ക​ൾ​ക്ക് ക​ളി​ക്കാ​നാ​യി ഒ​രു ഏ​ക്ക​ർ സ്ഥ​ലം വി​ട്ട് ന​ൽ​കി​യ​ത്. സ്ഥ​ലം ന​ൽ​കു​ന്ന​തിെൻറ ഉ​ദ്ഘാ​ട​നം ഉ​ത്സ​വ അ​ന്ത​രീ​ക്ഷ​ത്തി​ൽ യു.​ആ​ർ. പ്ര​ദീ​പ് എം.​എ​ൽ.​എ. നി​ർ​വ​ഹി​ച്ചു.

ക​ളി​സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഏ​തു സ​മ​യ​വും ബ​സ്​​സ്​​റ്റോ​പ്പി​ലി​രു​ന്ന് മൊ​ബൈ​ലി​ൽ ക​ളി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളോ​ട് സി.​പി.​എം. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​സി. അ​ര​വി​ന്ദാ​ക്ഷ​ൻ അ​ഭ്യ​ർ​ഥി​ച്ചു: 'നി​ങ്ങ​ൾ​ക്ക്​ ബ​സ്​​സ്​​റ്റോ​പ്പു​ക​ളി​ൽ ഇ​രു​ന്ന് മൊ​ബൈ​ലി​ൽ ക​ളി​ക്കാ​തെ വേ​റെ വ​ല്ല ക​ളി​ക​ളി​ലും ഏ​ർ​പ്പെ​ട്ടു​കൂ​ടെ'. ക​ളി​ക്കാ​നാ​യി ഒ​രു സ്ഥ​ലം നി​ങ്ങ​ൾ ശ​രി​യാ​ക്കി ത​രു​മോ എ​ന്നാ​ണ് യു​വാ​ക്ക​ൾ തി​രി​ച്ചു​ചോ​ദി​ച്ച​ത്. ഇ​തു കേ​ട്ട​തോ​ടെ വേ​ണ്ട ന​ട​പ​ടി​ക​ൾ ഞാ​ൻ സ്വീ​ക​രി​ക്കു​മെ​ന്നു പ​റ​ഞ്ഞാ​ണ് നേ​താ​വ് വീ​ട്ടി​ലെ​ത്തി​യ​ത്.

മാ​താ​വ്, ജാ​ന​കി അ​മ്മ​യോ​ടും സ​ഹോ​ദ​ര​ൻ കെ.​സി. ര​വീ​ന്ദ്ര​നോ​ടു​മാ​യി ഈ ​ആ​ശ​യം കൈ​കാ​ര്യം ചെ​യ്യു​ക​യും വ​ര​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലു​ള്ള ഇ​വ​രു​ടെ ഒ​രു ഏ​ക്ക​ർ യു​വാ​ക്ക​ൾ​ക്ക് ക​ളി​ക്കാ​നാ​യി വി​ട്ടു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം വൃ​ത്തി​യാ​ക്കി ക​ളി​ക്ക​ള​മാ​ക്കി. ച​ട​ങ്ങി​ൽ വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ് സു​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സേ​തു​മാ​ധ​വ​ൻ, സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

യു​വാ​ക്ക​ൾ​ക്കു​ള്ള ഒ​രു ഏ​ക്ക​ർ ക​ളി​സ്ഥ​ലം വി​ട്ടു ന​ൽ​കി​യ അ​ര​വി​ന്ദാ​ക്ഷ​നും ര​വീ​ന്ദ്ര​നും


 


Tags:    
News Summary - brothers donate land for play ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.