തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ രണ്ട് മുന്നണി സ്ഥാനാർഥികൾ തിങ്കളാഴ്ച വി.വി.ഐപികൾക്കൊപ്പമായിരുന്നു. എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടി പ്രധാനമന്ത്രിതന്നെ ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നംകുളത്ത് പൊതുയോഗത്തിൽ സംസാരിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിലും ചാവക്കാട്ടും തൃശൂരിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും പങ്കെടുത്തു.
യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന് വേണ്ടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇന്നലെ പട നയിച്ചത്. രാവിലെ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളെയും കണ്ട് വോട്ടഭ്യർഥിച്ച സുനിൽകുമാർ ഉച്ചക്ക് ശേഷം മുഖ്യമന്ത്രിക്കൊപ്പമായിരുന്നു.
സുരേഷ് ഗോപിയെക്കൂടാതെ മലപ്പുറം, പൊന്നാനി, ആലത്തൂർ, ചാലക്കുടി മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളും കുന്നംകുളത്ത് പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നു. മുരളീധരന്റെ വടക്കേക്കാട് ബ്ലോക്ക്തല പ്രചാരണ പരിപാടി മമ്മിയൂരിൽ ഉദ്ഘാടനം ചെയ്തത് രമേശ് ചെന്നിത്തലയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.