ചാലക്കുടി: ഇൻഡോർ സ്റ്റേഡിയത്തിൽ മേപ്പിൾ വുഡ് ഫ്ലോറിങ് ഉൾപ്പടെയുള്ള നിർമാണ പ്രവൃത്തി പൂർത്തീകരിക്കാൻ 1.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മേപ്പിൾ വുഡ് ഫ്ലോറിങ്ങിന് 89,48,949 രൂപ, പെയിന്റിങ് പ്രവൃത്തിക്ക് 6,54,079 രൂപ, വൈദ്യുതീകരണത്തിന് 6,46,088 രൂപ, നികുതി ഉൾപ്പടെയുള്ള മറ്റിനങ്ങൾ എന്നിങ്ങനെയാണ് അടങ്കൽ തുക വകയിരുത്തിയതെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.
കേരള സ്പോർട്സ് ഫൗണ്ടേഷനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല. സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടു വർഷത്തോളമായി. എന്നാൽ കായികതാരങ്ങൾക്ക് പരിശീലനത്തിനായി തുറന്നുകൊടുക്കാത്തതിൽ ഏറെ പരാതിയുണ്ട്. ഇതിന് പ്രധാന തടസ്സം ഫ്ലോറിങ്ങ് പൂർത്തീയാകാത്തതായിരുന്നു. കൂടാതെ വൈദ്യുതീകരണ പ്രവൃത്തികളും പൂർത്തിയായിരുന്നില്ല. നിലവിൽ സ്റ്റേഡിയത്തിൽ ചൂട് അസഹ്യമാണ്. ഇത് പരിഹാരിക്കാൻ ഫാനുകളും എക്സോസ്റ്ററുകളും സ്ഥാപിക്കണം. പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കണമെന്നാണ് കായികപ്രേമികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.