ഭാര്യയുടെ വീട്ടിൽ പോസ്​റ്റർ ഒട്ടിച്ച സി.പി.എം പ്രവർത്തകനെ പൊലീസുകാരൻ വീട്ടിൽ കയറി അക്രമിച്ചു

ചേ​ല​ക്ക​ര: ഭാ​ര്യ​ക്ക് അ​വ​കാ​ശ​മു​ള്ള വീ​ട്ടി​ൽ പോ​സ്​​റ്റ​ർ ഒ​ട്ടി​ച്ച​തി​ന് സി.​പി.​എം പു​ലാ​ക്കോ​ട് ബ്രാ​ഞ്ച് അം​ഗ​ത്തിെൻറ വീ​ട്ടി​ൽ ക​യ​റി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പു​ലാ​ക്കോ​ട് കു​ട്ടാ​ട​ൻ ബേ​ബി ക​ല്ലൂ​രി​നെ പ​ഴ​യ​ന്നൂ​ർ സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സാ​യ നി​യോ​സ് വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​താ​യാ​ണ് ചേ​ല​ക്ക​ര പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി.

സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യെ ബേ​ബി ഉ​പ​ദ്ര​വി​ച്ച​താ​യി നി​യോ​സിെൻറ പ​രാ​തി​യി​ൽ ബേ​ബി​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, നി​യോ​സി​െൻറ ഭാ​ര്യ​യു​ടെ അ​നി​യ​ത്തി​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​യി​രു​ന്നു പോ​സ്​​റ്റ​ർ ഒ​ട്ടി​ച്ച​ത്.

ഭാ​ര്യ​യോ​ടൊ​പ്പം സം​ഭ​വം ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ നി​യോ​സ് ബേ​ബി​യു​ടെ വീ​ട്ടി​ൽ ക​യ​റി ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ച്​ ത​ല്ലു​ക​യും ത​ള്ളി വീ​ഴ്ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ സി.​പി.​എം നേ​തൃ​ത്വ​ത്തി​ൽ പു​ലാ​ക്കോ​ട്ട്​ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ന്നു.

Tags:    
News Summary - A CPM activist was attacked by a policeman for pasting a poster on his wife's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.