ചേലക്കര: പുലാക്കോട് പറക്കുന്ന് കോളനി നിവാസികള്‍ക്ക് സുരക്ഷിത ഭവനങ്ങളൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ പ്രകൃതി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തിന്റെ ആധാരം കൈമാറ്റവും വീടിന്റെ നിർമാണ ഉദ്ഘാടനവും മന്ത്രി കെ. രാധാകൃഷ്ണന് നിര്‍വഹിച്ചു.
വര്‍ഷകാലത്ത് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് അവര്‍ക്കിഷ്ടമുള്ള സ്ഥലത്ത് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് വെക്കാന്‍ ലക്ഷം രൂപയുമാണ് 19 കുടുംബങ്ങൾക്ക് അനുവദിച്ചത്. ആദ്യ ഘട്ടത്തില്‍ അഞ്ചു കുടുംബങ്ങളാണ് സ്ഥലം വാങ്ങി വീട് നിർമാണം ആരംഭിച്ചിട്ടുള്ളത്.
ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ആര്. മായ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷലീല്‍, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അരുണ്‍ കാളിയത്ത്, എല്ലിശ്ശേരി വിശ്വനാഥന്, കെ.കെ. ശ്രീവിദ്യ, പി.കെ. ജാനകി, തഹസില്‍ദാര്‍ എം.സി. അനുപമന്‍, പൊതുപ്രവര്‍ത്തകരായ സി.കെ. ശ്രീകുമാര്‍, സി. മുരുകേശന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.