എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി യു.​ആ​ര്‍. പ്ര​ദീ​പി​ന്റെ പ്ര​ചാ​ര​ണ​ ഭാ​ഗ​മാ​യി പ​ഴ​യ​ന്നൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​റാ​ലി​യും റോ​ഡ് ഷോ​യും ഫ്ലാ​ഗ്

ഓ​ഫ് ചെ​യ്ത ശേ​ഷം, മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സം​സാ​രി​ക്കു​ന്നു.

കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം.​പി, മ​ന്ത്രി കെ.​ രാ​ജ​ൻ, വി.​എ​സ്. സു​നി​ൽ​കു​മാ​ർ,

സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പ് എ​ന്നി​വ​ർ സ​മീ​പം

യു.ആർ. പ്രദീപുമായി തർക്കമുണ്ടെന്ന് വരുത്താനുള്ള ശ്രമം വിജയിക്കില്ല -കെ. രാധാകൃഷ്ണൻ

ചേ​ല​ക്ക​ര: പ്ര​ചാ​ര​ണ രം​ഗ​ത്ത് താ​ൻ സ​ജീ​വ​മ​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തി​ന് മ​റു​പ​ടി​യു​മാ​യി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം.​പി. ചേ​ല​ക്ക​ര​യി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പി​​ന്റെ പ്ര​ചാ​ര​ണ​ഭാ​ഗ​മാ​യി ഇ​ട​ത് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഴ​യ​ന്നൂ​രി​ല്‍നി​ന്ന് സം​ഘ​ടി​പ്പി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​റാ​ലി​യും റോ​ഡ് ഷോ​യും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത ച​ട​ങ്ങി​ലാ​ണ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഞാ​നും പ്ര​ദീ​പും ത​മ്മി​ൽ വ​ലി​യ ത​ർ​ക്ക​മു​ണ്ടെ​ന്ന് വ​രു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ത് പാ​ല​ക്കാ​ടി​ന്റെ ഓ​ർ​മ​യി​ൽ പ​റ​യു​ന്ന​താ​ണ്. ആ ​ശ്ര​മം വെ​റു​തെ​യാ​ണ്. പാ​ല​ക്കാ​ട​ല്ല, ചേ​ല​ക്ക​ര​യെ​ന്ന് അ​ടു​ത്ത​ദി​വ​സം കാ​ണാ​ൻ സാ​ധി​ക്കും.

എ​ൽ.​ഡി.​എ​ഫി​ന് ഉ​ജ്വ​ല വി​ജ​യ​മു​ണ്ടാ​കു​മെ​ന്നും ആ​റ് ത​വ​ണ ചേ​ല​ക്ക​ര​യി​ൽ തു​ട​ർ​ച്ച​യാ​യി വി​ജ​യി​ച്ച ഇ​ട​തു​മു​ന്ന​ണി ഏ​ഴാം ത​വ​ണ​യും വി​ജ​യി​ക്കു​മെ​ന്നും കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

യു.​ആ​ർ. പ്ര​ദീ​പി​നെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്. മ​ന്ത്രി കെ. ​രാ​ജ​ന്‍, വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍, എ.​സി. മൊ​യ്തീ​ന്‍, എം.​എം. വ​ര്‍ഗീ​സ്, കെ.​കെ. വ​ത്സ​രാ​ജ്, പി.​കെ. ബി​ജു, വി. ​വ​സീ​ഫ്, വി.​പി. ശ​ര​ത്പ്ര​സാ​ദ്, പി.​എ. ബാ​ബു, കെ. ​ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - The attempt to make dispute with U.R. Pradeep will not succeed-Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.