ചേ​ല​ക്ക​ര​യി​ൽ ന​ട​ന്ന ആ​ല​ത്തൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തെ​രഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്

വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ന്ത്രി ഇ​വി​ടെ നി​ൽ​ക്ക​ട്ടെ, ര​മ്യ പാ​ർ​ല​മെ​ന്റി​ൽ പോ​ക​ട്ടെ -വി.​ഡി. സ​തീ​ശ​ൻ

ചേ​ല​ക്ക​ര: മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഇ​വി​ടെ​ത്ത​ന്നെ നി​ക്ക​ട്ടെ​യെ​ന്നും ര​മ്യ ഹ​രി​ദാ​സ് പാ​ർ​ലി​മെ​ന്റി​ൽ പോ​ക​ട്ടെ​യെ​ന്നും വി.​ഡി. സ​തീ​ശ​ൻ. ആ​ല​ത്തൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.

ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​കു​മെ​ന്ന് പ​റ​ഞ്ഞു അ​ധി​കാ​ര​ത്തി​ൽ ക​യ​റി​യ മോ​ദി​യു​ടെ പൊ​ലീ​സ് ക​ർ​ഷ​ക​രെ റോ​ഡി​ൽ ത​ല്ലി​ച്ച​ത​ക്കു​ക​യാ​ണ്. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​യു​ടെ പ്ര​വാ​ഹ​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ എം.​പി. വി​ൻ​സെ​ന്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ്, ഡി.​സി.​സി പ്ര​സി​ഡ​ന്റ് ജോ​സ് വ​ള​ളൂ​ർ, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ, സി.​എ​ച്ച്. റ​ഷീ​ദ്, സി.​എ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ജോ​ൺ ആ​ടു​പാ​റ, വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ൻ, ജോ​സ​ഫ് ചാ​ലി​ശ്ശേ​രി, ജെ​ബി മേ​ത്ത​ർ എം.പി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ൽ.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ൺ​വെ​ൻ​ഷ​ൻ

പ​ഴ​യ​ന്നൂ​ർ: എ​ൽ.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ൺ​വെ​ൻ​ഷ​ൻ എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം പി.​എ. ബാ​ബു, സി.​പി.​എം പ​ഴ​യ​ന്നൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ശോ​ഭ​ന രാ​ജ​ൻ, സി.​പി.​ഐ ജി​ല്ല കൗ​ൺ​സി​ൽ അം​ഗം അ​രു​ൺ കാ​ളി​യ​ത്ത്, കേ​ര​ള കോ​ൺ​ഗ്ര​സ് (മാ​ണി) ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ജി ആ​നി​ത്തോ​ട്ടം, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി വി. ​സു​മീ​ഷ്, സി.​പി.​എം ചേ​ല​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ന​ന്ദ​കു​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ദീ​പ എ​സ്. നാ​യ​ർ, സി.​പി.​എം ചേ​ല​ക്ക​ര ഏ​രി​യ ക​മ്മി​റ്റി​യം​​ഗം കെ.​എം. അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Let the minister stay here, let Ramya go to Parliament -V. D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.