ചേലക്കര: ഉജ്ജ്വല ബാല്യം പുരസ്കാര നിറവിൽ ഹെവേന ബിനു. ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും മായന്നൂർ കോട്ടപ്പുറത്ത് ആർമി ഓഫിസർ ബിനു ജോസഫിന്റെയും രമ്യ പി. തോമസിന്റെയും മകളുമാണ്. ഇതിനകം നിരവധി അംഗീകാരങ്ങൾ മിടുക്കിയെ തേടിയെത്തിയിട്ടുണ്ട്. നിലവിൽ കൊണ്ടാഴി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിലെ മധുരം ബാലസഭ പ്രസിഡന്റ്, കേരള നിയമസഭയിൽ ഹരിത പാർലമെന്റിൽ കുട്ടികളുടെ ഡെപ്യൂട്ടി സ്പീക്കർ, തൃശൂർ ജില്ലയുടെ സ്പീക്കർ, ജില്ലയുടെ ബാല പാർലമെന്റിൽ പ്രതിപക്ഷ നേതാവ്, കുട്ടികൾ നിയന്ത്രിക്കുന്ന ലോകത്തിലെ ആദ്യ ഇന്റർനെറ്റ് റേഡിയോ ആയ ‘1.14 സാഹിതി വാണി’യിലെ റേഡിയോ ജോക്കി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സുകുമാർ അഴീക്കോട് പുരസ്കാരം, അന്താരാഷ്ട്ര പ്രസംഗ മത്സര പുരസ്കാരം, ഇന്ത്യക്ക് അഭിമാന നേട്ടമായ ‘പി.സി.ആർ വാട്ട് വാച്ച്’ വൈദ്യുതി ഉപഭോഗം അളവ് പരിശോധിക്കൽ യന്ത്രം സുഹൃത്തിനൊപ്പം കണ്ടുപിടിച്ചതിനുള്ള ദേശീയ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിക്ക് ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറുപേരിൽ ഒരാളാണ്. ശേഖര വാര്യർ പുരസ്കാരം, 2024ലെ ബാല പ്രതിഭ പുരസ്കാരം തുടങ്ങിയ നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.