വ​ള്ള​ത്തോ​ൾ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ൽ വെ​ടി​വെ​ച്ചു​കൊ​ന്ന

കാ​ട്ടു​പ​ന്നി​ക​ൾ

വള്ളത്തോൾ നഗർ പഞ്ചായത്തിൽ 50 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

ചെറുതുരുത്തി: വള്ളത്തോൾ നഗർ പഞ്ചായത്തിൽ 50 കാട്ടു പന്നികളെ വെടിവെച്ചുകൊന്നു. കാട്ടുപന്നികളുടെ ശല്യത്തെ തുടർന്ന് കർഷകർ നൽകിയ പരാതി കണക്കിലെടുത്താണ് വനം വകുപ്പുമായി ആലോചിച്ച് പഞ്ചായത്ത് അധികൃതർ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പന്നികളെ വെടിവെച്ച് കൊന്നത്.

ഉദ്യോഗസ്ഥരായ ദിലീപ് മേനോൻ, എം.എം. സക്കീർ, അലി ബാപ്പു എന്നിവരുടെ നേതൃത്വത്തിൽ 15 അംഗസംഘം നേതൃത്വം നൽകി. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പന്നികളെ കുഴിച്ചുമൂടി. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷെയ്ഖ് അബ്ദുൽ ഖാദർ പറഞ്ഞു.

Tags:    
News Summary - 50 wild boars were shot dead in Vallathol Nagar Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT