ചെറുതുരുത്തി: തിരുവില്വാമലയിൽ പൊട്ടിത്തെറിയിൽ ആദിത്യശ്രീയെന്ന ബാലിക മരിച്ച സംഭവത്തിൽ സത്യാവസ്ഥ വ്യക്തമാക്കണമെന്നു കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു ആദ്യ വാർത്തകൾ. എന്നാൽ, പന്നിപ്പടക്കം പൊട്ടിയതാകാം കാരണമെന്നു കാട്ടി കഴിഞ്ഞ ദിവസം ഫോറൻസിക് പരിശോധന ഫലം പുറത്തുവന്നിരുന്നു. സംഭവത്തിൽ വിശദ അന്വേഷണത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ചെറുതുരുത്തിയിൽ വെച്ച് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.