ചെറുതുരുത്തി: വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലെ ആറ്റൂരിൽ സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ ഏറ്റുമുട്ടി. തൃശൂർ-ചേലക്കര റൂട്ടിലോടുന്ന ജി.ഡി, കോസ്റ്റമസ് ബസ് ജീവനക്കാരാണ് വൈകീട്ട് അഞ്ചിന് ഏറ്റുമുട്ടിയത്. റോഡിൽ ബസുകൾ നിർത്തിയിട്ടതോടെ ഇരുദിശകളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.
വാഴക്കോട്-പ്ലാഴി സംസ്ഥാനപാത നവീകരണം നടക്കുന്നതിനാൽ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ബസുകൾ നടുറോഡിൽ നിർത്തിയിട്ട് ജീവനക്കാർ ഏറ്റുമുട്ടിയത്. ഇതോടെ ജനം ദുരിതത്തിലായി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പൊലീസ് ജീവനക്കാരായ സുധീഷ്, ജയൻ, അഫ്സൽ, ജിതിൻ എന്നിവർക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.