കോൺഗ്രസ് നേതാവിനെ ഗുണ്ടാസംഘം ആക്രമിച്ചതായി പരാതി

ചെറുതുരുത്തി: വരവൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറി​നുനേരെ ഗുണ്ടാമാഫിയ ആക്രമണം. വരവൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ്​ കെ.കെ. മോഹനനെ കഴിഞ്ഞദിവസം ഉച്ചയോടെ ഒരുകൂട്ടം ചെറുപ്പക്കാർ ആക്രമിച്ചതെന്നാണ്​ പരാതി.

പത്തോളം വരുന്ന യുവാക്കൾ വടിവാളും ഇരുമ്പുദണ്ഡുകളുമായി എത്തിയാണ് തന്നെ ആക്രമിച്ചതെന്നും​ ഇവർ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ടവരാണ് എന്നും മോഹന​െൻറ പരാതിയിൽ പറയുന്നു.

പരിക്കേറ്റ മോഹനൻ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അ​േന്വഷണം ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT