ചെറുതുരുത്തി: അന്തരിച്ച കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ചെയർമാൻ ഡോ. പി.ആർ. കൃഷ്ണകുമാറിന് അവസാനംവരെ അഭേദ്യബന്ധമായിരുന്നു ചെറുതുരുത്തിയുമായി. പ്രത്യേകിച്ച് ചെറുതുരുത്തി പൂമുള്ളി ആയുർവേദ മെഡിക്കൽ കോളജിന് അദ്ദേഹത്തിെൻറ മരണംനികത്താനാകാത്ത നഷ്ടമാണ്. 1960ലാണ് ഷൊർണൂർ സമാജത്തിൽ പഠിക്കാൻ എത്തിയത്. അന്ന് മുതലുള്ള ബന്ധമാണ്.
പിന്നീട് ചെറുതുരുത്തിയിൽ ആയുർവേദ കോളജ് വന്നപ്പോൾ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽനിന്ന് പ്രവർത്തിച്ചു. അവസാനമായി 2019 ഡിസംബറിൽ കോളജ് വാർഷികത്തിൽ പങ്കെടുത്തിരുന്നു. നിന്ന് പ്രസംഗിക്കാൻ ബുദ്ധിമുട്ടായതിനാൽ ഇരുന്നാണ് എം.പി വി.കെ. ശ്രീകണ്ഠനുമൊപ്പം സംസാരിച്ചത്. തെൻറ അച്ഛനെന്ന പോലെയാണ് ഏത് കാര്യങ്ങളും ഞാൻ ചോദിച്ച് മനസ്സിലാക്കാറുള്ളതെന്ന് പൂമുള്ളി ആയുർവേദ കോളജ് ഡയറക്ടർ സന്ധ്യ മന്നത്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
അടുത്തിടെ കോളജിെൻറ ഓൺലൈൻ ക്ലാസ് കോയമ്പത്തൂരിൽ വെച്ച് വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തിരുന്നു. കോവിഡ് മാറിയശേഷം വിദ്യാർഥികളെ നേരിൽ കാണാൻ കോളജിൽ എത്തുമെന്നും അന്ന് വിദ്യാർഥികൾക്ക് ഓൺലൈനിലൂടെ ഉറപ്പുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.