വീട്ടുമുറ്റത്ത് നിർത്തിയിട്ട നാല് ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ച നിലയിൽ

ചെറുതുരുത്തി: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന നാല് ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ച നിലയിൽ. വെട്ടിക്കാട്ടിരി എല്‍.പി സ്കൂളിന് സമീപം പള്ളിഞാലില്‍ വീട്ടിൽ മോഹനന്‍റെ വീടിന് മുന്നില്‍ നിർത്തിയിട്ട ബൈക്കുകളാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചയാണ് സംഭവം. ഒരു ബൈക്ക് പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും നശിച്ചു. മോഹനന്‍റെ മക്കളായ അനീഷിന്‍റെയും വിബീഷിന്‍റെയും വാഹനങ്ങളാണ് കത്തിച്ചത്. ഒരു ഓട്ടോയും കത്തിക്കാന്‍ ശ്രമിച്ചു. വീടിനടുത്തുകൂടെ പോയ പച്ചക്കറി വാഹനത്തിലെ ആളുകളാണ് വിവരം വീട്ടുകാരെ അറിയിച്ചത്. കുന്നംകുളം എ.സി.പി സിനോജ് ചെറുതുരുത്തിയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പെട്രോള്‍ ഉപയോഗിച്ചാണ് കത്തിച്ചത്. ഇതിനുള്ള പെട്രോള്‍ കൊണ്ടുവന്നു എന്ന് കരുതുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി മുറ്റത്തുനിന്ന് കണ്ടെടുത്തു. വിബിഷ് ആർ.എസ്.എസ് ഖഡ് സഹകാര്യവാഹി പ്രവർത്തകനാണ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ല പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. 

Tags:    
News Summary - Four bikes parked in the backyard were destroyed by fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT