ചെറുതുരുത്തി: അംഗൻവാടിക്ക് മുന്നിൽ വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിനെ സംരക്ഷിക്കാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് വെട്ടിക്കാട്ടിരി താഴെപ്പറ റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. അംഗൻവാടി വിദ്യാർഥികൾ ക്ലാസിലേക്ക് വരുന്നത് ചളിവെള്ളം ചവിട്ടിയാണ്. നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. സമീപത്തെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി മാസങ്ങളായിട്ട് ജലം പാഴാകുകയാണ്. ഇതിനെ തുടർന്ന് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. താഴ്പ്ര ജുമാമസ്ജിദ് സെന്ററിൽ അവസാനിക്കുന്നിടം വരെയും വാട്ടർ അതോറിറ്റിയുടെ വെള്ളം ഒഴുകിയെത്തുന്നു. അധികൃതർ വേണ്ട നടപടിയെടുത്തില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.