ചെറുതുരുത്തി: സൗദിയിൽ മരിച്ച സജീവന്റെ (61) മൃതദേഹം നാട്ടിലെത്തിക്കാൻ കെ.എം.സി.സിയുടെ ഇടപെടൽ. സൗദിയയിൽനിന്ന് അധികൃതരുടെ നിർദേശത്തെ തുടർന്ന് കെ.എം.സി.സിയുടെ സന്നദ്ധ പ്രവർത്തകനായ മുഹമ്മദ് ദേശമംഗലം വീട്ടുകാരുമായി ബന്ധപ്പെടുകയും അടിയന്തരമായി രേഖകൾ അയക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കുടുംബം അറിയിച്ചു.
നീണ്ടൂർ വീട്ടിൽ ശങ്കരന്റെ മകൻ സജീവന്റെ (61) മൃതദേഹം ആറ് മാസമായി നാട്ടിലെക്കാൻ സാധിക്കാത്തത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. സഹോദരൻ രാമചന്ദ്രനും സജീവന്റെ ഭാര്യ സജിതയും മക്കളും ചേർന്ന് ഒപ്പിട്ട് രേഖകൾ അയച്ചിട്ടുണ്ട്. ഇതോടെ സജീവന്റെ മൃതദേഹം നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഉറ്റവർ.
2022 ഡിസംബർ 22ന് ജിദ്ദയിൽ വാഹനാപകടത്തിൽ സജീവൻ മരണപ്പെട്ടതായാണ് ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നത്. 32 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ, പിന്നീട് അറിയുന്നത് മരണം കൊലപാതകമാണെന്ന അഭ്യൂഹമാണ്. ഇതോടെയാണ് മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകുന്നത് എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.