ചെറുതുരുത്തി: മോഡലിങ് ചിത്രങ്ങളിൽ കഥകളി വേഷത്തെ കളിയാക്കും വിധം ചിത്രങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി കലാമണ്ഡലവും കലാകാരന്മാരും രംഗത്ത്. കഥകളിയെ മോശമാക്കുന്ന തരത്തിൽ തലയിൽ കിരീടം വെച്ച്, ചുട്ടി കുത്തി അർധനഗ്ന സ്ത്രീകളുൾപ്പെടെ മോഡലായ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുത്. ഇതിനെതിരെ സൈബർസെല്ലിന് പരാതി നൽകുമെന്ന് കലാമണ്ഡലം വൈസ്ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ പറഞ്ഞു. നിയമോപദേശം തേടിയ ശേഷം തുടർനടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാർ ഡോ. പി.രാജേഷ്കുമാറും പരാതി നൽകുമെന്ന് കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കലാമണ്ഡലം ഗോപാലകൃഷ്ണനും പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് ടി.വിയിൽ കഥകളിരൂപത്തെ മോഷമായി ചിത്രീകരിച്ച പരസ്യത്തിനെതിരേ കലാമണ്ഡലം രംഗത്തു വരുകയും തുടർന്ന് പരസ്യംപിൻവലിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.