യതീംഖാനയിലെ അന്തേവാസിനികൾക്ക് വിവാഹസാഫല്യം

ചെറുതുരുത്തി: തലശ്ശേരി ബനാത് യതീംഖാനയിലെ മൂന്ന് അന്തേവാസിനികൾക്ക് വിവാഹസാഫല്യം. ദേശമംഗലം തലശ്ശേരി എം.എസ്.എ ബനാത് യതീംഖാനയിലെ മൂന്ന് അന്തേവാസിനികളുടെ വിവാഹം സ്ഥാപനത്തിൽ വെച്ച് നടത്തി. സ്ഥാപനത്തിൽ നടക്കുന്ന 166-ാം വിവാഹമാണിത്. കോയമ്പത്തൂർ സ്വദേശി രേശ്മ ഫാളിലക്ക് വരൻ അട്ടപ്പാടി സ്വദേശി അഫ്സലാണ്. മലക്കപ്പാറ സ്വദേശി അസ്മാബിക്ക് വരൻ ശരീഫും വാൽപ്പാറ സ്വദേശി സീനത്തിന് തമിഴ്നാട് വില്ലണി സ്വദേശി ഹക്കീമുമാണ് വരനായി എത്തിയത്.

നിക്കാഹിന് ബനാത്ത് യതീംഖാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ കാർമികത്വം വഹിച്ചു. പി.ടി.പി. തങ്ങൾ, കെ.പി.സി. തങ്ങൾ, എം.വി. ഇസ്മായിൽ മുസ്ലിയാർ, അബൂബക്കർ ബാഖവി, ഷാഹുൽ ഹമീദ് അൻവരി, അലിയാർ ബാഖവി, എം.പി. അബ്ദുല്ല കോയ തങ്ങൾ, കെ.എം. മുഹമ്മദ്, ടി.എ. ഏന്തീൻകുട്ടി, പി. മമ്മിക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Marraige for yatheem khana students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT