ചെറുതുരുത്തി: മന്ത്രി വിളിച്ചപ്പോൾ രാമകൃഷ്ണൻ എത്തി, ഭാരതപ്പുഴയിൽ തിരച്ചിലിന് മേൽനോട്ടം വഹിച്ചു. ഞായറാഴ്ച ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ട് വിദ്യാർഥികളുടെ തിരച്ചിലിന് വേണ്ടിയാണ് മന്ത്രി കെ. രാധാകൃഷ്ണൻ ഷൊർണൂർ മുതലിയാർ തെരുവിൽ താമസിക്കുന്ന മുൻ നഗരസഭ അംഗം രാമകൃഷ്ണനെ വിളിച്ചുവരുത്തിയത്.
ഭാരതപ്പുഴയിൽ മരിച്ച നൂറുകണക്കിന് പേരുടെ മൃതദേഹങ്ങൾ ഇദ്ദേഹം മുങ്ങിയെടുത്തിട്ടുണ്ട്. കേന്ദ്ര സേന മുങ്ങൽ വിദഗ്ധരുടെ കൂടെ ബോട്ടിൽ പോയാണ് ചേലക്കര സ്വദേശിയായ പാറയിൽ മാത്യു എബ്രഹാമിെൻറ (23) മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടോടെ പൈങ്കുളം വാഴാലിക്കാവ് തടയണക്ക് സമീപത്തുനിന്ന് ലഭിച്ചത്. മന്ത്രി കെ. രാധാകൃഷ്ണെൻറ നിർദേശത്തെ തുടർന്ന് തിങ്കളാഴ്ചയും ഇദ്ദേഹം തിരച്ചിലിൽ ഏർപ്പെട്ടിരുന്നു.
വർഷങ്ങളായി ഷൊർണൂർ ഫയർ ഫോഴ്സും പൊലീസുകാരും ഭാരതപ്പുഴയിലും കുളങ്ങളിലും ആളുകൾ അകപ്പെട്ടു കഴിഞ്ഞാൽ ഇദ്ദേഹത്തെയാണ് സഹായത്തിന് വിളിക്കാറ്. 60 വയസ്സ് ആണെങ്കിലും വെള്ളത്തിലെ രക്ഷാപ്രവർത്തനത്തിന് ഒരു മടിയും കൂടാതെ ഇദ്ദേഹം ഓടിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.