ജ​പ്തി​ഭീ​ഷ​ണി​: സുഫൈലിന്​ ഉമ്മൻ ചാണ്ടിയുടെ ധനസഹായം

ചെ​റു​തു​രു​ത്തി: ദേ​ശ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ള്ള​ത്ത് താ​മ​സി​ക്കു​ന്ന ചു​ട്ട​പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​ഹൈ​ലി​െൻറ ജ​പ്തി​ഭീ​ഷ​ണി നേ​രി​ടു​ന്ന വീ​ടി​െൻറ കു​ടി​ശ്ശി​ക തീ​ർ​ക്കാ​നു​ള്ള പൈ​സ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ന​ൽ​കി. ഷൊ​ർ​ണൂ​ർ റോ​ട്ട​റി ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ഗീ​ത എ​ബ്ര​ഹാം, സ​ന്ധ്യ മ​ണ്ണ​ത്ത് എ​ബ്ര​ഹാം, കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ഐ. ഷാ​ന​വാ​സ് എ​ന്നി​വ​ർ സു​ഫൈ​ലി​െൻറ വീ​ട്ടി​ലെ​ത്തി പ​ണം ന​ൽ​കി.

ജ​ന്മ​നാ കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ സു​ഫൈ​ൽ ലോ​ക് ഡൗ​ൺ കാ​ല​ഘ​ട്ട​ത്തി​ലാ​ണ്, ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക്കി​ട​യി​ൽ ക​ണ്ട പ​രി​ച​യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യെ ഫോ​ണി​ൽ വി​ളി​ക്കു​ന്ന​ത്‌. അ​ടു​ത്ത ദി​വ​സം​ത​ന്നെ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും കു​റ​ച്ച് പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ഐ. ഷാ​ന​വാ​സി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യി​രി​ന്നു.

നാ​ല് ല​ക്ഷം രൂ​പ കു​ടി​ശ്ശി​ക​യി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​ന്ന​ത് എ​ന്ന് ഫോ​ൺ വി​ളി​ച്ച് സു​ഫൈ​ലി​നോ​ട് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ബാ​ക്കി​വ​രു​ന്ന മൂ​ന്ന് ല​ക്ഷം രൂ​പ കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ജ​പ്തി​ഭീ​ഷ​ണി​യി​ൽ​നി​ന്ന്​ സു​ഫൈ​ലി​നെ​യും കു​ടും​ബ​ത്തെ​യും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യൂ എ​ന്ന്‌ ദേ​ശ​മം​ഗ​ലം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​െൻറ അ​ധി​കാ​രി​ക​ളും അ​റി​യി​ച്ചി​ട്ടു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.