ചെറുതുരുത്തി: സാമൂഹിക സേവനത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ച മുണ്ടയൂർ സത്യനാരായണന് ദേശമംഗലത്തും ആറങ്ങോട്ടുകരയിലും സ്വീകരണം നൽകി. ആറങ്ങോട്ടുകര സ്വദേശി ആണെങ്കിലും 40 വർഷമായി ഇദ്ദേഹം അരുണാചൽപ്രദേശിൽ സ്ഥിരതാമസക്കാരനാണ്. പത്മശ്രീ ലഭിച്ച ശേഷം ആദ്യമായാണ് ജന്മനാട്ടിൽ എത്തുന്നത്.
ദേശമംഗലം ഗ്രാമീണ വായനശാല ഹാളിൽ നടന്ന യോഗത്തിൽ വായനശാല സെക്രട്ടറി കെ. ശശീധരൻ വായനശാലയുടെ ബ്രോഷർ നൽകി സ്വീകരിച്ചു. 75 വർഷം പിന്നിട്ട വായനശാലയുടെ പ്രവർത്തനങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ സത്യനാരായണൻ രചിച്ച 'ദ മോൻസ്റ്റർ ഒാഫ് ദ ഗോൾഡൻ വാല്യൂ' എന്ന പുസ്തകം വായനശാലക്ക് കൈമാറി.
അരുണാചൽ പ്രദേശിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ 40 വർഷത്തോളമായി പ്രവർത്തിക്കുകയും അവിടത്തെ കുട്ടികൾക്കായി വായനശാലകൾ സ്ഥാപിച്ച് വായനശാല പ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്ത സത്യനാരായണന് വായനശാല ഭാരവാഹികൾ പുസ്തകങ്ങൾ കൈമാറി.
ജി.വി.എച്ച്.എസ് ദേശമംഗലം സ്കൂൾ പ്രധാനാധ്യാപിക ഷീല, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ വിബിൻ ചന്ദ്രൻ, വ്യാപാരി സെക്രട്ടറി പി.എ.എം. അഷറഫ്, വായനശാല ലൈേബ്രറിയൻ സുജാത, എക്സിക്യൂട്ടിവ് അംഗങ്ങളായ എം.ജി. ശൈലജ, രാജൻ, ശ്രീധർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.