ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം അയ്യപ്പൻ എഴുത്തച്ഛൻ പടിക്ക് സമീപം തെരുവുനായ് ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. കഴിഞ്ഞദിവസം ആക്രിക്കച്ചവടക്കാരന കടിച്ച അതേ തെരുവ് നായ്ക്കളാണ് കടിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. പൈങ്കുളം സ്വദേശിയായ കേശവൻ (60), ഉഷ (40), ചന്ദ്രൻ (40), സത്യഭാമ (50), പൈങ്കുളം മാവിൻചോട്ടിൽ കച്ചവടം ചെയ്യുന്ന പ്രവീൺ (30) എന്നിവരെയാണ് പലസ്ഥലങ്ങളിലായി തെരുവ് നായ്ക്കൾ കടിച്ചത്.
കോളജിൽ പോകുന്ന വിദ്യാർഥിയുടെ പാന്റിൽ കടിച്ചു തൂങ്ങിയെങ്കിലും ദേഹത്ത് കടിയേറ്റില്ല. മറ്റൊരു വിദ്യാർഥി രാവിലെ ഓടാൻ പോയപ്പോൾ വിദ്യാർഥിയുടെ കാലിൽ ധരിച്ചിരുന്ന ഷൂ കടിച്ച് പറിക്കുകയും ചെയ്തു. നാട്ടുകാർ ചേർന്ന് നായ്ക്കളെ ഓടിച്ചു. പരിക്കേറ്റവരെ വാർഡ് മെമ്പർ സന്ദീപ് കോന്ന നത്തിന്റെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് കുത്തിവെപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.