ചെറുതുരുത്തി: വൃക്കകൾ തകരാറിലായ 31കാരി ചികിത്സക്ക് പണം കണ്ടെത്താനായി സുമനസ്സുകളുടെ സഹായം തേടുന്നു. മുള്ളൂർക്കര വളവ് കോലോത്തുകുളം വീട്ടിൽ സുമയ്യയാണ് വൃക്ക മാറ്റിവെക്കാൻ പണമില്ലാതെ പ്രയാസപ്പെടുന്നത്. 25 ലക്ഷത്തോളം രൂപയാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചെലവുവരുന്നത്. കൂലി വേല ചെയ്യുന്ന ഭർത്താവ് റഫീഖും എട്ടും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളും ചേരുന്നതാണ് സുമയ്യയുടെ കുടുംബം.
രണ്ടരവർഷം മുമ്പാണ് വൃക്കരോഗം പിടിപെട്ടത്. താമസിയാതെ ഇരുവൃക്കകളെയും ഇത് സാരമായി ബാധിച്ചു. ഒരു വർഷത്തോളമായി തൃശൂർ മെഡിക്കൽ കോളജിൽ ഡയാലിസിസ് ചെയ്തുവരുകയായിരുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായതോടെ മാറ്റി വെക്കൽ മാത്രമാണ് പോംവഴി.
അവയവ ദാതാവിനെ കണ്ടെത്തിയിട്ടുണ്ട്. ചികിത്സക്കായി 25 ലക്ഷത്തോളം രൂപയാണ് ചെലവുവരുന്നത്. ഈ മാസം തന്നെ ചികിത്സ നടത്തേണ്ടതുണ്ടെന്ന ഡോക്ടറുടെ നിർദേശപ്രകാരം സഹായ നിധി രൂപവത്കരിച്ചു. പണം കണ്ടെത്തുന്നതിന് മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് ചെയർമാനും എം.പി. കുഞ്ഞിക്കോയ തങ്ങൾ കൺവീനറുമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. പേര്: സുമയ്യ കെ.എം, അക്കൗണ്ട് നമ്പർ: 042503508634190001, ഐ.എഫ്.എസ്.സി: CSBK0000425, കാത്തലിക് സിറിയൻ ബാങ്ക് ആറ്റൂർ ശാഖ. ഗൂഗിൾ പേ/ഫോൺ പേ: 8921401515
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.