ചെറുതുരുത്തി: വേനൽ കനത്തതും റമദാൻ എത്തിയതും കാരണം പൊടിപൊടിച്ച് പഴവിപണി. മുൻവർഷത്തെ അപേക്ഷിച്ച് പഴങ്ങൾക്ക് വിലക്കുറവുള്ളത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസമായി.
കഴിഞ്ഞ മാസത്തേക്കാൾ വിലക്കുറവുണ്ടെന്നാണ് ചെറുതുരുത്തിയിലെ പഴക്കച്ചവടക്കാർ പറയുന്നത്. വിപണിയിൽ ഏറ്റവും പ്രിയം തണ്ണിമത്തനാണ്. കഴിഞ്ഞമാസം 40 രൂപയുണ്ടായിരുന്ന തണ്ണിമത്തന് 30 രൂപയാണ് നിലവിൽ കിലോക്ക് വില. ഇതിൽ തന്നെ നാല് വറൈറ്റിയുമുണ്ട്. മാമ്പഴ സീസൺ അല്ലാത്തതിനാൽ ആന്ധ്രയിൽ നിന്നാണ് ‘മല്ലിക’ ഇനം മേഖലയിലെ വിപണിയിൽ എത്തിച്ചത്. 180 രൂപയാണ് കിലോക്ക് ഈടാക്കുന്നത്. കൂടാതെ ഈത്തപ്പഴത്തിനും ഡിമാന്റ് ഏറെയാണ്. വിദേശ പഴങ്ങൾക്ക് ആളെറെയുണ്ടെങ്കിലും നഷ്ടം സംഭവിക്കുമോ എന്ന് ആശങ്കയിൽ അവ ഇറക്കാൻ മടിക്കുകയാണെന്ന് മേഖലയിലെ വ്യാപാരികളായ സി. ഷൗക്കത്തലിയും സി. ഹനീഫയും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.